ബിഹാർ ഡി.ജി.പി രാജിവെച്ചു; ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചേക്കും
text_fieldsപടന: ബിഹാർ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ സ്വമേധയാ രാജിവെച്ചു. ബിഹാർ സർക്കാർ പാണ്ഡെയുടെ രാജി സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര ചുമതലയുള്ള ഡി.ജി.പി എസ്.കെ സിംഗാളിന് സംസ്ഥാന ഡി.ജി.പിയുടെ അധിക ചുമതല നൽകി ഉത്തരവായി.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാനാണ് ഗുപ്തേശ്വർ പാണ്ഡെയുടെ രാജിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബക്സർ മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുകയാണെന്നാണ് സൂചന.
പാണ്ഡെയുടെ രാഷ്ട്രീയ ആഭിമുഖ്യ സൂചനകൾ സുശാന്ത് സിങ് രാജ്പുത്തിെൻറ കേസിൽ പ്രകടമായിരുന്നു. സുശാന്ത് സിങ് കേസിൽ മുംബൈ പൊലീസ് നിയവിരുദ്ധമായാണ് പെരുമാറിയതെന്ന് പാണ്ഡെ പ്രതികരിച്ചിരുന്നു. മഹാരാഷ്ട്രയിലെ സഖ്യസർക്കാറിനെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പാണ്ഡെ പെരുമാറുന്നതെന്ന് അന്നേ ആരോപണമുയർന്നിരുന്നു.
2014 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാണ്ഡെ രാജിക്കൊരുങ്ങിയിരുന്നെങ്കിലും സീറ്റ് കിട്ടില്ലെന്ന് കണ്ടതോടെ രാജി അപേക്ഷ പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.