ബിഹാർ: കൂടുതൽ കേസുകളിൽ പ്രതിയായ സ്ഥാനാർഥി മുമ്പിൽ, ധനികൻ പിന്നിൽ
text_fieldsപാറ്റ്ന: പാർട്ടിക്കും സഖ്യത്തിനും പുറമെ ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചിലർ ശ്രദ്ധേയരാണ്. നിലവിൽ എൻ.ഡി.എ നേരിയ ഭൂരിപക്ഷത്തിന് ലീഡ് ചെയ്യുേമ്പാഴും ചിലരുടെ ലീഡും തോൽവിയുമെല്ലാം ശ്രദ്ധിക്കെപ്പടും. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയും പ്രായം കൂടിയയാളും പ്രതിയായ കേസുകളുടെ എണ്ണവുമെല്ലാം ഇതിൽപ്പെടും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥാനാർഥി ഇപ്പോൾ മുന്നിലാണ്. ആർ.ജെ.ഡിയുടെ അനന്ത് കുമാർ സിങ്ങാണ് ഏറ്റവും കൂടുതൽ കേസുകളിൽ പ്രതിയായിട്ടുള്ളത്. 38 കേസുകളാണ് സിങ്ങിെൻറ പേരിൽ. മൊകാമ മണ്ഡലത്തിൽ മത്സരിക്കുന്ന അനന്ത് കുമാർ സിങ് നിലവിൽ ലീഡ് ചെയ്യുന്നു.
ബിഹാറിൽ മത്സരിക്കുന്ന ഏറ്റവും ധനികനായ സ്ഥാനാർഥിയാണ് ബി.െക. സിങ്. 85 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ആർ.എൽ.എസ്.പി സ്ഥാനാർഥിയായി വാരിസ്നഗറിൽ നിന്ന് മത്സരിക്കുന്ന ഇദ്ദേഹം പിന്നിലാണ്.
ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ബിഹാറിൽ മത്സരിക്കുന്ന ആർ.ജെ.ഡി നേതാവായ തേജസ്വി യാദവ്. വൈശാലി ജില്ലയിലെ രഘോപുരിലാണ് തേജസ്വി മത്സരിക്കുന്നത്. ഇവിടെ ഇദ്ദേഹം ലീഡ് ചെയ്യുന്നുണ്ട്. 31 കാരനായ തേജസ്വിയുടെ സിറ്റിങ് സീറ്റ് കൂടിയാണിത്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിെൻറ മകനാണ് തേജസ്വി യാദവ്.
86കാരനായ ദുലർചന്ദും മത്സരരംഗത്തുണ്ട്. സ്വതന്ത്രനായി മത്സരിക്കുന്ന ഇദ്ദേഹം നിലവിൽ പിന്നിലാണ്. ഭോരേ മണ്ഡലത്തിലാണ് ദുലർചന്ദ് മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.