ഹിൽസയിൽ ജെ.ഡി.യു ഭൂരിപക്ഷം 12 വോട്ട്; എട്ടിടങ്ങളിൽ മാർജിൻ 1000ത്തിൽ താഴെ
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന് ഒരവസരം കുടി നൽകാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. 15 മണിക്കൂറിലേറെ സമയം നീണ്ടുനിന്ന വോട്ടെണ്ണലിൽ ലീഡ് നില മാറിമറിഞ്ഞതിനാൽ ചൊവ്വാഴ്ച പുലർച്ചെ അന്തിമ ഫലം പുറത്ത് വരുേമ്പാൾ 125 സീറ്റുമായി എൻ.ഡി.എ അധികാരം നിലനിർത്തി.
ബി.ജെ.പിയുടെ ചിറകിലേറി എൻ.ഡി.എ 124 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യം 110 സീറ്റിലൊതുങ്ങി. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
എന്നാൽ എട്ട് സീറ്റുകളിൽ വെറും 1000 വോട്ടിൽ താഴെ മാത്രമാണ് ഭൂരിപക്ഷം. ഹിൽസ മണ്ഡലത്തിൽ ജനതാദൾ (യുനൈറ്റഡ്) സ്ഥാനാർഥി ആർ.ജെ.ഡിക്കെതിരെ വെറും 12 വോട്ടുകൾക്കാണ് വിജയിച്ചത്. ജെ.ഡി.യുവിെൻറ കൃഷ്ണമുരരി ശരൺ 61,848 വോട്ടുകൾ നേടിയപ്പോൾ ആർ.ജെ.ഡിയുടെ ശക്തി സിങ് യാദവ് 61,836 വോട്ടുകളുമായി തൊട്ടടുത്തെത്തി.
ഭർബിഗ മണ്ഡലത്തിൽ ജെ.ഡി.യു സ്ഥാനാർഥിയായ സുദർശൻ കുമാർ 113 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിെൻറ ഗജ്നൻ ഷാഹിയെ മറികടന്നത്. ബോറെ മണ്ഡലത്തിലെ ഭൂരിപക്ഷം വെറും 462 വോട്ടാണ്.
ദെഹ്രി മണ്ഡലത്തിൽ ആർ.ജെ.ഡിയുടെ ഫതഹ് ബഹ്ദൂർ ബി.ജെ.പിയുടെ സത്യനാരായണനെ 464 വോട്ടിനാണ് തോൽപിച്ചത്. ഭക്രി, രാംഗഡ്, ചകായ്, മതിഹാനി, കുർഹാനി മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
ഇക്കുറി 76 സീറ്റുകളിൽ വിജയിച്ച് ആർ.ജെ.ഡി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. വൻമുന്നേറ്റം നടത്തിയ ബി.ജെ.പി 73 സീറ്റുമായി എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയായി മാറി. വോട്ടുവിഹിതത്തിെൻറ കാര്യത്തിലും ബി.ജെ.പി (23.03) മുന്നിലെത്തി. എൻ.ഡി.എയിൽ നിന്ന് മാറി 150 ഇടങ്ങളിൽ ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാെൻറ എൽ.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകൾ കൊണ്ട് തൃപ്ത്തിപെടേണ്ടി വന്നു. 29 സീറ്റുകളിൽ മത്സരിച്ച ഇടതു പാർട്ടികളായ സി.പി.ഐ (എം.എൽ), സി.പി.ഐ, സി.പി.എം എന്നിവർ 16 സീറ്റിൽ വിജയിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. മായാവതിയുടെ ബി.എസ്.പിയുമായി സഖ്യത്തിലേർപെട്ടിരുന്ന അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.