Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ ഒന്നാംഘട്ട...

ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പ്​: ക്രിമിനൽ പശ്ചാത്തലമുള്ള 328 സ്ഥാനാർഥികൾ; 375 കോടിപതികൾ

text_fields
bookmark_border
ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പ്​: ക്രിമിനൽ പശ്ചാത്തലമുള്ള 328 സ്ഥാനാർഥികൾ; 375 കോടിപതികൾ
cancel


പാട്​ന: ബിഹാർ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരിക്കുന്ന 1066 സ്ഥാനാർത്ഥികളിൽ 328 പേർക്കെതിരെ ക്രിമിനൽ കേസുകളും അതിൽ 224 പേർ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളിൽ പ്രതികളാണെന്നും റിപ്പോർട്ട്​. 1064 സ്ഥാനാർഥികളുടെ സത്യവാങ്​മൂലം പരിശോധിച്ച അസോസിയേഷൻ ഓഫ്​ ഡെമോക്രാറ്റിക്​ റീഫോംസാണ്​ റിപ്പോർട്ട്​ പുറത്തുവിട്ടിരിക്കുന്നത്​.

244 പേർ അതായത്​ 23 ശതമാനം സ്ഥാനാർഥികൾക്കെതിരെ ആക്രമണം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ലൈംഗിക അതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്​ ചുമത്തിയിരിക്കുന്നത്​.

ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതികളിലായി മൂന്നുഘട്ടങ്ങളിലായാണ്​ ബിഹാർ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 10 നാണ് വോ​ട്ടെടുപ്പ്​.

ഏത് പാർട്ടിയിലാണ്​ ഏറ്റവും കൂടുതൽ കുറ്റവാളികളായ സ്ഥാനാർഥികൾ?

ഒന്നാം ഘട്ടത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള മിക്ക നേതാക്കളെയും സ്ഥാനാർഥിയായി നിർത്തിയതിൽ ഒന്നാം സ്ഥാനത്തുള്ളത്​ തേജസ്വി യാദവിൻെറ രാഷ്ട്രീയ ജനതാദൾ (ആർ‌.ജെ.ഡി) തന്നെയാണ്​. തൊട്ട്​ പിന്നിൽ ബി.ജെ.പി.

ആർ‌.ജെ.‌ഡിയിൽ നിന്നുള്ള 41 സ്ഥാനാർഥികളിൽ 30 പേർ അതായത്​ 73 ശതമാനം പേർ തങ്ങളുടെ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകളുണ്ടെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. ബി.ജെ.പിയുടെ 29 സ്ഥാനാർത്ഥികളിൽ 21 പേർക്കും (72 ശതമാനം) ക്രിമിനൽ പശ്ചാത്തലമുണ്ട്.

ചിരാഗ് പാസ്വാൻെറ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി)യിൽ നിന്നുള്ള 41 സ്ഥാനാർഥികളിൽ 24 (59 ശതമാനം), കോൺഗ്രസിൽ നിന്നുള്ള 21 സ്ഥാനാർഥികളിൽ 12 (57 ശതമാനം), ജെ.ഡി.യുവി​െൻറ 35 സ്ഥാനാർഥികളിൽ 15 (43 ശതമാനം) മായാവതിയുടെ ബി.എസ്.പിയിൽ നിന്ന് വിശകലനം ചെയ്ത 26 സ്ഥാനാർഥികളിൽ 8 (31 ശതമാനം) പേരും തങ്ങളുടെ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകളുണ്ടെന്ന്​ സൂചിപ്പിച്ചിട്ടുണ്ട്​.

ഗുരുതരമായ കേസുകളുള്ള സ്ഥാനാർഥികൾ

ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ സത്യവാങ്മൂലത്തിൽ ആർ‌.ജെ.ഡിയുടെ 41 സ്ഥനാർഥികളിൽ 22 പേർ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന്​ അറിയിച്ചിട്ടുണ്ട്​.

ആർ‌.ജെ.ഡിയുടെ തൊട്ട്​ പിറകെ എൽ.ജെ.പിയുടെ 41 പേരിൽ 20 സ്ഥാനാർഥികളും ഗൗരവമായ കൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടവാണ്​. ബി.ജെ.പിയുടെ 29 സ്ഥാനാർഥികളിൽ 13 പേരും, ) കോൺഗ്രസിലെ 21 പേരിൽ ഒമ്പതും, ജെ.ഡി.യുവിലെ 35 സ്ഥാനാർഥികളിൽ 10, ബി.എസ്​.പിയിലെ 26 പേരിൽ അഞ്ച്​ സ്ഥാനാർഥികളും സത്യവാങ്മൂലത്തിൽ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ടെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്.

29 പേർ സ്ഥാനാർത്ഥികൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണ്​. ഇതിൽ മൂന്നുപേർ ബലാത്സംഗ കേസ്​ പ്രതികളാണ്​.

ബിഹാർ തെരഞ്ഞെടുപ്പിലെ കോടിപതികൾ

എ.ഡി.ആർ വിശകലനം ചെയ്​ത 1064 പേരിൽ 375 പേർ (35 ശതമാനം) കോടി പതികളാണെന്ന്​ റിപ്പോർട്ട് പറയുന്നു. 93 സ്ഥാനാർഥികൾ അഞ്ച് കോടി രൂപയും അതിന് മുകളിലുള്ളതുമായ ആസ്തികൾ ഉള്ളവരാണെന്ന്​ സത്യവാങ്​മൂലത്തിൽ പറയുന്നു. 123 പേർ രണ്ട് കോടി രൂപ മുതൽ അഞ്ച്​ കോടി രൂപ വരെ ആസ്തിയുള്ളവരാണ്​.

ഒന്നാംഘട്ടത്തിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർഥിയുടെയും ആസ്തി ശരാശരി 1.99 കോടി രൂപയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കോടിപതികളുള്ളതും ആർ.ജെ.ഡിയിൽ തന്നെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar electioncandidatescriminalscrorepatis
Next Story