ബിഹാർ തെരഞ്ഞെടുപ്പ്: ആലിംഗനവും ഹസ്തദാനവും വേണ്ട, റാലികളിൽ മാസ്ക് നിർബന്ധം
text_fieldsപട്ന: കോവിഡ് മഹാമാരിക്കിടയിലാണ് ബിഹാറിൽ ഈ മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇതിെൻറ ഭാഗമായി തെരഞ്ഞെടുപ്പിെൻറ ഭാഗമായി നിർബന്ധമായും പാലിച്ചിരിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നവർക്കെല്ലാം മാസ്ക് നിർബന്ധമായിരിക്കണമെന്നതാണ് അതിൽ ഒന്ന്. അടച്ചിട്ട ഹാളുകളിൽ പരമാവധി 200 പേരെ മാത്രമേ അനുവദിക്കാൻ പാടുള്ളൂ. ഇതോടൊപ്പം തന്നെ മാസ്കും ആറടി സാമൂഹിക അകലവും നിർബന്ധം.
വോട്ടർമാരെയും മറ്റും ആലിംഗനും ചെയ്യുന്നതിൽ നിന്നും ഹസ്തദാനം നൽകുന്നതിൽ നിന്നും നേതാക്കൻമാരെ വിലക്കി. പരിപാടികൾ നടത്തുന്ന വേദികളിൽ നാപ്കിനുകൾ ലഭ്യമാക്കുകയും അണുനശീകരണം നടത്തുകയും വേണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി ആകാശവാണിയിലും ദൂരദർശനിലും സ്ഥാനാർഥികൾക്ക് നൽകിയിരുന്ന സമയം തെരഞ്ഞെടുപ്പ് കമീഷൻ ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. ജനങ്ങളുമായി അധികം ബന്ധപ്പെടാതെ പ്രചാരണം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണിത്.
എല്ലാ പ്രാദേശിക , ദേശീയ പാർട്ടികൾക്കും അടിസ്ഥാനമായി 90 മിനിറ്റായിരിക്കും ദൂരദർശെൻറയും ആകാശവാണിയുടെയും പ്രാദേശിക കേന്ദ്രങ്ങളിൽ വെച്ച് അനുവദിക്കുക. 2015ലെ തെരഞ്ഞെടുപ്പിലെ പ്രകടനം മുൻനിർത്തിയാകും അധികം നൽകേണ്ട സമയം നിശ്ചയിക്കുക. ഒരു സെഷനിൽ 30 മിനിറ്റിൽ കൂടുതൽ ഒരു പാർട്ടിക്കും അനുവദിക്കില്ല. നാമനിർദേശപത്രിക സമർപിക്കുന്നതിെൻറ അവസാന ദിവസത്തിനും വോട്ടിങ്ങിെൻറ രണ്ട് ദിവസം മുമ്പ് വരെയാണ് പ്രക്ഷേപണം.
ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ്. നവംബർ 10ന് വേട്ടെണ്ണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.