Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ എൻ.ഡി.എ

ബിഹാറിൽ എൻ.ഡി.എ

text_fields
bookmark_border
ബിഹാറിൽ എൻ.ഡി.എ
cancel

പ​ട്​​ന: അ​നി​ശ്ചി​ത​ത്വ​വും ആ​കാം​ക്ഷ​യും മു​റ്റി​നി​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൽ ബി.​ജെ.​പി, ജെ.​ഡി.​യു ക​ക്ഷി​ക​ള​ട​ങ്ങു​ന്ന എ​ൻ.​ഡി.​എ സ​ഖ്യം കേ​വ​ല ഭൂ​രി​പ​ക്ഷത്തോടെ അധികാരത്തിലേക്ക്​. 243 അം​ഗ സ​ഭ​യി​ൽ എ​ൻ.​ഡി.​എ 125 സീ​റ്റു​കൾ സ്വന്തമാക്കിയാണ്​ ഭരണത്തിലേറുന്നത്​. ആ​ർ.​ജെ.​ഡി-​കോ​ൺ​ഗ്ര​സ്​-​ഇ​ട​ത്​ കക്ഷികളടങ്ങിയ മ​ഹാ​സ​ഖ്യത്തി​െൻറ പോരാട്ടം 110 സീ​റ്റു​ക​ളി​ൽ അവസാനിച്ചു. 15 മണിക്കൂർ നീണ്ടു നിന്ന വോ​ട്ടെണ്ണലിനൊടുവിലാണ്​ അന്തിമ ചിത്രം തെളിഞ്ഞത്​.

ബുധനാഴ്​ച പുലർച്ച വരെ നീണ്ട വോ​​ട്ടെ​ണ്ണ​ലി​നെ​ക്കു​റി​ച്ച്​ മ​ഹാ​സ​ഖ്യം വ്യാ​പ​ക പ​രാ​തി​യാണുയർത്തിയത്​. 75 സീ​റ്റ്​ സ്വ​ന്ത​മാ​ക്കിയ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​െൻറ ആ​ർ.​ജെ.​ഡി​യാ​ണ്​ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. ജെ.​ഡി​.യു​വി​നെ പി​ന്നി​ലാ​ക്കി ബി.​ജെ.​പി 74 സീ​റ്റിൽ വിജയിച്ച്​ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യി.ബിഹാറിൽ നി​തീ​ഷ്​ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​വു​മെ​ന്ന് ബി.​ജെ.​പി ആവർത്തിച്ചു.

2015ൽ 71 ​സീ​റ്റു​ണ്ടാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി‍െൻറ ജെ.​ഡി.​യു 43 സീ​റ്റ്​ മാ​ത്ര​മാ​ണ്​ നേടിയത്​. 70 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സി​ന്​ 19 സീ​റ്റ്​ കൊണ്ട്​ തൃപ്​തിപ്പെടേണ്ടി വന്നു. ക​ഴി​ഞ്ഞ ത​വ​ണ 27 സീ​റ്റ്​ ല​ഭി​ച്ചി​രു​ന്നു.

അഞ്ചിട​ങ്ങ​ളി​ൽ വി​ജ​യി​ച്ച അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.െ​എ.​എം.െ​എ.​എം മു​സ്​​ലിം ഭൂ​രി​പ​ക്ഷ​പ്ര​ദേ​ശ​മാ​യ സീ​മാ​ഞ്ച​ൽ മേ​ഖ​ല​യി​ലാ​ണ്​ നേ​ട്ട​മു​ണ്ടാ​ക്കി​യത്​.

മ​ഹാ​സ​ഖ്യ​ത്തി​നൊ​പ്പം നി​ന്ന്​ മ​ത്സ​രി​ച്ച ഇ​ട​തു​ പാ​ർ​ട്ടി​ക​ൾ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി. 12 സീറ്റുകൾ നേടിയ സി.​പി.​ഐ-​എം.​എ​ൽ വൻ കുതിപ്പാണ്​നടത്തിയത്​. സി.​പി.​എ​മ്മും സി.​പി.​ഐ​യും ര​ണ്ടു സീ​റ്റു​ക​ൾ വീ​തം നേ​ടി ഇടതുകക്ഷികളുടെ തിരിച്ചുവരവിന്​ ബലം പകർന്നു.

ലാ​ലു​വി‍െൻറ മ​ക​നും മു​ഖ്യ​മ​ന്ത്രി​സ്​​ഥാ​നാ​ർ​ഥി​യു​മാ​യ തേ​ജ​സ്വി യാ​ദ​വ്​ രഘോപുരിൽ വൻ വിജയം നേടി. ലാ​ലു​വി‍െൻറ മൂ​ത്ത മ​ക​ൻ തേ​ജ്​ പ്ര​താ​പ്​ യാ​ദ​വ്, മു​ൻ മു​ഖ്യ​മ​ന്ത്രി ജി​ത​ൻ റാം ​മാ​ഞ്ചി എ​ന്നി​വ​രും വി​ജ​യി​ച്ച പ്ര​മു​ഖ​രി​ൽ പെ​ടും.

ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൻ.​ഡി.​എ​യും 15 വ​ർ​ഷ​ത്തെ നി​തീഷി​െൻറ ഭ​ര​ണ​ത്തി​ന്​ അ​ന്ത്യം കു​റി​ക്കാ​ൻ മ​ഹാ​സ​ഖ്യ​വും ന​ട​ത്തി​യ അ​ത്യ​ന്തം വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ.​ജെ.​ഡി​യും ബി.​ജെ.​പി​യും നി​ല മെ​ച്ച​പ്പെ​ടു​ത്തി. എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന പാസ്വാ​െൻറ എ​ൽ.​ജെ.​പി ഇ​ത്ത​വ​ണ ഒ​റ്റ​ക്കു​ മ​ത്സ​രി​ച്ച്​​ ഒ​രു സീ​റ്റി​ലൊ​തു​ങ്ങി​യെ​ങ്കി​ലും ജെ.​ഡി.​യു​വി​ന്​ ക​ന​ത്ത പ​രി​ക്കേ​ൽ​പി​ക്കാ​ൻ ​സാ​ധി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യും വോട്ടർമാരെ അഭിനന്ദിച്ച്​ ട്വീ​റ്റ്​ ചെ​യ്​​തു. നി​തീഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​നുള്ള നടപടികളുമായി ബി.​ജെ.​പി മുന്നോട്ട്​ ​പോവുകയാണ്​​.


Show Full Article

Live Updates

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharbihar election 2020#jdu#congressBJP
Next Story