ബിഹാർ തെരഞ്ഞെടുപ്പ്; 502 സ്ഥാനാർഥികൾക്ക് ക്രിമിനൽ പശ്ചാത്തലം
text_fieldsപട്ന: ഇന്ത്യൻ പിന്നാക്കാവസ്ഥയുടെയും ഇല്ലായ്മകളുടെയും പ്രതീകമായി തുടരുേമ്പാഴും ബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൈയൂക്കിെൻറയും പണക്കൊഴുപ്പിെൻറയും കളിയാണ്. ഒന്നാം ഘട്ടത്തിലെന്നപോലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ടത്തിൽ സ്ഥാനാർഥിക്കുപ്പായം അണിഞ്ഞിരിക്കുന്നവരിലും ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പഞ്ഞമില്ല. 34 ശതമാനം സ്ഥാനാർഥികളും കോടിയിലേറെ ആസ്തിയുള്ളവരാണ്.
രണ്ടാം ഘട്ടത്തിൽ 94 സീറ്റുകളിലേക്കായി മത്സരിക്കുന്ന 1463 പേരിൽ 502 സ്ഥാനാർഥികൾ (34 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുള്ളതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 27 ശതമാനത്തിനെതിരെയും ഗുരുതര കുറ്റങ്ങളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമം മുതൽ വധശ്രമവും കൊലപാതകവുംവരെയാണ് കേസുകൾ. ക്രിമിനൽ പശ്ചാത്തലമുള്ള മൂന്നോ അതിലേെറയോ സ്ഥാനാർഥികൾ മത്സരിക്കുന്ന റെഡ് അലർട്ട് മണ്ഡലങ്ങളാണ് 84 എണ്ണം. സ്ഥാനാർഥികളെ നിർണയിക്കുേമ്പാൾ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പാർട്ടികളോ മുന്നണികളോ വിലകൽപിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പല മണ്ഡലങ്ങളിലെയും സ്ഥാനാർഥിപ്പട്ടിക.
495 സ്ഥാനാർഥികൾ കോടികളുടെ വരുമാനമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു. എന്നാൽ, മൂന്നു പേർ തങ്ങൾക്ക് സ്വത്തുവകകൾ ഒന്നുമില്ല എന്നാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.