എക്സിറ്റ് പോളിൽ മഹാസഖ്യം; ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായി
text_fieldsപട്ന: ബിഹാറിൽ അവസാന ഘട്ടവോട്ടെടുപ്പ് പൂർത്തിയായി. എക്സിറ്റ് പോൾ ഫലങ്ങളിൽ മഹാസഖ്യത്തിനാണ് എല്ലാവരും മുൻതൂക്കം നൽകുന്നത്.
ടൈംസ് നൗ- സി വോട്ടർ സർവേയിൽ ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യം 120 സീറ്റുകൾ നേടുമെന്ന് പറയുന്നു. തൊട്ടുപിന്നിൽ എൻ.ഡി.എ- 116 സീറ്റ്. എൽ.ജെ.പി– 1, മറ്റുള്ളവർ–6.
റിപബ്ലിക്– ജൻകി ബാത് സർവേയിൽ മഹാസഖ്യം 118 മുതൽ138 സീറ്റ്വരെ നേടുമെന്നാണ് പ്രവചനം. എൻ.ഡി.എ 91–117. എബിപി-സീ വോട്ടര്‍ സര്‍വേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എന്‍ഡിഎ 128 സീറ്റുകളും നേടും. ജെഡിയുവിന് 38-46 സീറ്റുകള്‍ വരെയാവും നേടാനാവും.
ബിഹാർ തെരഞ്ഞെടുപ്പിന്റെ അവസാനത്തേയും മൂന്നാമത്തേയും ഘട്ടം കോസി-സീമാഞ്ചൽ മേഖല എന്നറിയപ്പെടുന്ന വടക്കൻ ബിഹാറിലെ 78 മണ്ഡലങ്ങളിലാണ് ഇന്ന് പൂർത്തിയായത്. മുന്നണികളുടെ കണക്കുകൂട്ടൽ തെറ്റിക്കുന്ന മണ്ഡലങ്ങൾ കൂടിയാണിത്.
ഭരണവിരുദ്ധ തരംഗം അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് 15 വർഷമായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാർ മന്ത്രിസഭയെങ്കിൽ, നിതീഷിനെ തറപറ്റിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ആർ.ജെ.ഡി നേതൃത്വത്തിലെ മഹാസഖ്യം. ഈ മാസം പത്തിനാണ് വോട്ടെണ്ണൽ.
243 സീറ്റുകളാണ് ബിഹാർ നിയമസഭയിലുള്ളത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.