ബീഹാറിൽ സ്കൂൾ വിദ്യാർഥിനിയെ 15 സഹപാഠികളും മൂന്ന് അധ്യാപകരും പീഡിപ്പിച്ചുവെന്ന് പരാതി
text_fieldsപട്ന: ബീഹാറിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ 15 സഹപാഠികളും പ്രിൻസപ്പലുൾപ്പടെയുള്ള മൂന്ന് അധ്യാപകരും പീഡിപ്പിച്ചുവെന്ന് പരാതി. കഴിഞ്ഞ എട്ട് മാസമായി ഇവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർഥിനി നൽകി പരാതിയിൽ പറയുന്നു. ബീഹാറിലെ ചാപ്ര ജില്ലയിെൽ പർസാഘട്ട് ഗ്രാമത്തിലെ ദീപേശ്വർ ബാൽ ഗ്യാൻനികേതൻ എന്ന സ്വകാര്യ സ്കുളിലാണ് സംഭവമുണ്ടായത്. പീഡന വിവരം പുറത്തറിഞ്ഞാൽ സമൂഹം ബഹിഷ്കരിക്കുമെന്ന ഭയം മൂലമാണ് ഇത്രയും നാൾ ഇക്കാര്യം പറയാതിരുന്നതെന്നും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടി പൊലീസ് സുപ്രണ്ട് ഹരി കിഷോർ റായിയെ പരാതിയുമായി സമീപച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്കുൾ പ്രിൻസപ്പൽ ഉദയ് കുമാർ, അധ്യാപകൻ ബാലാജി, രണ്ട് വിദ്യാർഥികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയെ സമീപത്തെ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.
കഴിഞ്ഞ വർഷം ഡിസംബറിൽ വിദ്യാർഥിനിയെ സഹപാഠികളായ മൂന്ന് പേർ ലബോറട്ടറിയിൽ വെച്ച് പീഡിപ്പിച്ചിരുന്നു. ഇതിെൻറ വീഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മറ്റ് വിദ്യാർഥികളും പെൺകുട്ടിയെ പീഡിപ്പിച്ചത്. അധ്യാപകരുടെ സമീപം പരാതി പറയാൻ വിദ്യാർഥിനി എത്തിയെങ്കിലും ഇക്കാര്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി അവരും വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന് പൊലീസിെൻറ എഫ്.െഎ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.