കോവിഡ്: ബിഹാര്‍ സര്‍ക്കാറിന്റെ കണക്കുകള്‍ നുണ -തേജസ്വി യാദവ്
text_fields
പട്‌ന: സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ സംബന്ധിച്ച് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത് സത്യമല്ലെന്ന് രാഷ്ട്രീയ ജനത ദള്‍ (ആര്‍.ജെ.ഡി.) നേതാവ് തേജസ്വി യാദവ്. മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരക്കിട്ട ആന്റിജന്‍ പരിശോധന മാത്രമാണ് നടത്തുന്നതെന്നും പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
10,000 സാമ്പിളുകള്‍ പരിശോധിച്ചിരുന്ന സമയത്ത് 3000 മുതല്‍ 3500 കോവിഡ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ 75,000 സാമ്പിളുകള്‍ പരിശോധിക്കുമ്പോള്‍ കേസുകള്‍ 4000 ആയി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതിനര്‍ഥം സര്‍ക്കാര്‍ നുണ പറയുകയാണെന്നും കണക്കുകളില്‍ കൃത്രിമം കാണിക്കുകയാണെന്നുമാണ് -തേജസ്വി പറഞ്ഞു.
സര്‍ക്കാര്‍ കണക്കനുസരിച്ച് ഏകദേശം 6,100 ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റുകള്‍ മാത്രമാണ് നടത്തുന്നത്. ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
890 കോടിയുടെ കോവിഡ് പാക്കേജില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമെല്ലാം കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി. എന്നാല്‍ സംസ്ഥാനത്തിന്റെ ഗുരുതരാവസ്ഥ അറിഞ്ഞിട്ടും ബിഹാറിന് സഹായമൊന്നും നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.