Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ കേന്ദ്രമായി വിവാഹച്ചടങ്ങ്​: നവവരൻ മരിച്ചു, 100 പേർക്ക്​ കോവിഡ്
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ കേന്ദ്രമായി...

കോവിഡ്​ കേന്ദ്രമായി വിവാഹച്ചടങ്ങ്​: നവവരൻ മരിച്ചു, 100 പേർക്ക്​ കോവിഡ്

text_fields
bookmark_border

പട്​ന: രണ്ടാഴ്ച​ മുമ്പ്​ ബിഹാറിലെ പട്​ന ജില്ലയിൽ നടന്ന വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത നൂറിലേറെ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. വിവാഹം കഴിഞ്ഞ്​ രണ്ടാം ദിവസം രോഗ​ ലക്ഷണങ്ങളോടെ നവവരനായ സോഫ്​റ്റ്​വെയർ എൻജിനീയർ മരിക്കുകയായിരുന്നു. ​ കോവിഡ്​ പരിശോധന നടത്താതെ ബന്ധുക്കൾ മൃതദേഹം സംസ്​കരിച്ചു.

ജൂൺ 15ന്​ നടന്ന വിവാഹത്തിന്​ കടുത്ത പനിബാധിച്ചാണ്​ വരൻ എത്തിയത്​. വിവാഹം മാറ്റിവെക്കണമെന്ന്​ യുവാവ്​ ആവശ്യപ്പെ​ട്ടെങ്കിലും കുടുംബാംഗങ്ങൾ വഴങ്ങിയില്ല. പാരസെറ്റമോൾ നൽകിയാണ്​ ഇദ്ദേഹത്തെ കുടുംബാംഗങ്ങൾ വിവാഹ പന്തലിലേക്ക്​ കൊണ്ടുപോയത്​. ​തലസ്​ഥാനമായ പട്​നയിൽനിന്ന്​ 55 കിലോ മീറ്റർ അകലെ പലിഗഞ്ച്​ ഡിവിഷനിലായിരുന്നു സംഭവം.

ഹരിയാനയിലെ ഗുരുഗ്രാമിൽ സോഫ്​റ്റ്​വെയർ എൻജിനീയറായ വരൻ വിവാഹത്തിനായി മേയ്​ അവസാന വാരമാണ്​ നാട്ടിലെത്തിയത്​. ജൂൺ 17ന്​ ഇദ്ദേഹത്തി​​െൻറ അവസ്​ഥ മോശമായതിനെ തുടർന്ന്​ പട്​നയിലെ എയിംസ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്നതിനിടെയാണ്​ മരിച്ചത്​. എന്നാൽ, അധികൃതരെ അറിയിക്കാതെ മൃതദേഹം പെ​ട്ടെന്ന്​ സംസ്​കരിക്കുകയായിരുന്നു. എന്നാൽ, ചിലർ ജില്ല മജിസ്​ട്രേറ്റിനെ ഫോണിൽ അറിയിച്ചതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​.

ഇതോടെ, ദിവസങ്ങൾക്കുള്ളിൽ 350 പേരെയാണ്​ കോവിഡ്​ പരിശോധന നടത്തിയത്​. രോഗം ബാധിച്ചവരിൽ 15 പേർ വര​​െൻറ ബന്ധുക്കളാണ്​. ഇവരിൽനിന്നാണ്​ മറ്റുള്ളവർക്ക്​ രോഗം പകർന്നതെന്നാണ്​ സൂചന. വിവാഹം നടന്ന ഗ്രാമത്തിൽ ജൂൺ 24 മുതൽ 26 വരെ പ്രത്യേക ക്യാമ്പ്​ നടത്തിയാണ്​ 364 പേരെ പരിശോധിച്ചത്​. ഇവരിൽ 86 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ മിക്കവർക്കും പ്രകടമായ രോഗ ലക്ഷണങ്ങളില്ല. ഇവരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക്​ മാറ്റിയിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wedding​Covid 19
Next Story