Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭര്‍ത്താവിനെ...

ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ പീഡനത്തിനിരയാക്കി

text_fields
bookmark_border
arrest
cancel

ഭഗൽപുർ: കോവിഡ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിലെ അറ്റന്‍ഡര്‍ പീഡനത്തിനിരയാക്കി. ബിഹാറിലെ ഭാഗല്‍പൂരിലാണ് സംഭവം നടന്നത്.

പീഡനവിവരം വെളിപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അറ്റൻഡറായ ജ്യോതികുമാറിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ജ്യോതികുമാറിനെ സസ്പെന്‍ഡ് ചെയ്തതായി ഭാഗല്‍പൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഭര്‍ത്താവിനെ പരിചരിക്കാനെത്തിയ തന്നെ അറ്റന്‍ഡര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി വീഡിയോയില്‍ പറയുന്നു. ഭര്‍ത്താവിനെയും അമ്മയെയും ഭാഗല്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് പീഡനം നടന്നത്. മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് തന്‍റെ ഭര്‍ത്താവ് മരിച്ചതെന്നും യുവതി വീഡിയോയില്‍ ആരോപിച്ചു.

താന്‍ നിരപരാധിയാണെന്നായിരുന്നു ജ്യോതികുമാര്‍ പൊലീസിനോട് പറഞ്ഞത്. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.പി പുരാന്‍ ഝാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharsexual harassment
News Summary - Bihar hospital attendant held after woman alleges sexual harassment
Next Story