ബിഹാറിൽ അഞ്ച് കോടിയുടെ ആശുപത്രി സാമൂഹികവിരുദ്ധരുടെ താവളം; 10 വർഷമായിട്ടും ഉദ്ഘാടനം ചെയ്തില്ല
text_fieldsപട്ന: ബിഹാറിലെ മുസഫർപൂരിൽ കോടികൾ മുടക്കി നിർമിച്ച ആശുപത്രി കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിൽ. കള്ളൻമാരുടേയും സാമൂഹിക വിരുദ്ധരുടേയും താവളമാണ് ഈ ആശുപത്രി കെട്ടിടം. 30 കിടക്കകളുള്ള ആശുപ്രതി ചാന്ദ്പുരയിൽ ആറ് ഏക്കറിലാണ് നിർമിച്ചിരിക്കുന്നത്.
2015ൽ ആധുനിക സൗകര്യങ്ങളോടെ അഞ്ച് കോടി മുടക്കിയാണ് നിർമാണപ്രവർത്തനം പൂർത്തിയാക്കിയത്. ഇതുവരെ ആശുപത്രിയിൽ ഒരാളേയും ചികിത്സിച്ചിട്ടില്ല. ആശുപത്രിയുടെ പ്രവർത്തനത്തിനായി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളെല്ലാം നശിച്ച് കഴിഞ്ഞു.
നിർമാണ പൂർത്തിയായി 10 വർഷം കഴിഞ്ഞിട്ടും ആശുപത്രി ബിഹാർ ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടില്ല. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ആശുപത്രിയെ കുറിച്ച് അറിവ് പോലുമില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ആശുപത്രിയുടെ ജനലുകൾ, വാതിലുകളുടെ ഫ്രെയിമുകൾ, ഡോർ ഗ്രിൽ, ഗേറ്റുകൾ, കബോർഡ്സ്, ഇലക്ട്രിക്കൽ വയറുകൾ എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ടു.
മൂന്ന് കെട്ടിടങ്ങളാണ് ആശുപത്രി കോംപ്ലെക്സിന്റെ ഭാഗമായി ഉള്ളത്. ഒന്ന് ജീവനക്കാർക്ക് വേണ്ടിയുള്ള താമസസ്ഥലങ്ങളാണ്, രണ്ടാമത്തേത് രോഗപരിശോധനക്ക് വേണ്ടിയുള്ള ലാബാണ്, മൂന്നാമത്തേത് പ്രധാന കെട്ടിടവുമാണ്.
ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഗ്രാമത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. മേഖലയിൽ ആശുപത്രിയില്ലാത്തതിനാൽ കിലോ മീറ്ററുകൾ സഞ്ചരിച്ച് അടുത്തുള്ള നഗരത്തിലേക്കാണ് ഗ്രാമീണർ ചികിത്സക്കായി പോകുന്നത്. പാലം തകരുന്നതിനിന്റെ വാർത്തകൾ പുറത്ത് വരുന്നതിനിടെയാണ് ബിഹാറിൽ നിന്ന് തന്നെ ആശുപത്രി ഉപേക്ഷിച്ചതിന്റെ റിപ്പോർട്ടുകളും വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.