ബിഹാറും ജാർഖണ്ഡും യു.പിയും അതിദരിദ്ര സംസ്ഥാനമെന്ന് കേന്ദ്ര റിപ്പോർട്ട്; കേരളം ഏറ്റവും മികച്ചത്
text_fieldsന്യൂഡൽഹി: ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശും രാജ്യത്തെ അതിദരിദ്ര സംസ്ഥാനങ്ങൾ. കേന്ദ്ര സർക്കാറിന് കീഴിലുള്ള നീതി ആയോഗിന്‍റെ പ്രഥമ ദരിദ്ര സൂചിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കേരളമാണ് ഏറ്റവും മികവ് കൈവരിച്ച സംസ്ഥാനം.
ബിഹാർ ജനസംഖ്യയുടെ പകുതിയിലധികവും (51.91 ശതമാനം) ദരിദ്രരാണ്. തൊട്ടുപിന്നിലായി ജാർഖണ്ഡും (42.16 ശതമാനം), ഉത്തർപ്രദേശുമാണ് (37.79 ശതമാനം).
പട്ടികയിൽ മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്തും മേഘാലയ (32.67) അഞ്ചാം സ്ഥാനത്തുമാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ് (0.71 ശതമാനം). തൊട്ടുമുകളിലായ ഗോവ (3.76), സിക്കിം (3.82), തമിഴ്നാട് (4.89) പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്.
പോഷകാഹാരകുറവുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലും ബിഹാർ തന്നെയാണ് മുന്നിൽ. തൊട്ടുപിന്നിലായി ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ചത്തീസ്ഗണ്ഡ് സംസ്ഥാനങ്ങളാണ്.
ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻറ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ) യുനൈറ്റഡ് നാഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമും (യു.എൻ.ഡി.പി) വികസിപ്പിച്ച, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളാണ് പ്രഥമ സർവേക്കായി ഉപയോഗപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.