ബിഹാറിൽ പത്രപ്രവർത്തകനെ വെടിവെച്ച് പണം കവർന്നു
text_fields
പട്ന: കർണാടകയിൽ പ്രമുഖ പത്രപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചതിന് പിറകെ ബിഹാറിലും മാധ്യമപ്രവര്ത്തകന് നേരെ അക്രമം. ബിഹാറിലെ ‘രാഷ്ട്രീയ സഹാറ’ പത്രത്തിെൻറ ലേഖകന് പങ്കജ് മിശ്രയെയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചുവീഴ്ത്തിയ ശേഷം പണവുമായി കടന്നുകളഞ്ഞത്.
ബിഹാറിലെ ആർവാൾ ജില്ലയിലാണ് സംഭവം.വെടിയേറ്റ് ഗുരുതരാവസ്ഥയിലായ പങ്കജിനെ തൊട്ടടുത്ത ഹെൽത്ത് സെൻററിലും തുടർന്ന് ആർവാൾ സദർ ഹോസ്പിറ്റലിലും പിന്നീട് പട്ന മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാങ്കിൽനിന്ന് ഒരു ലക്ഷം രൂപ എടുത്ത് മടങ്ങുേമ്പാഴാണ് വെടിയേറ്റത്. പണവും നഷ്ടമായിട്ടുണ്ട്.പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാമനുവേണ്ടി തിരച്ചിൽ തുടരുന്നു. പങ്കജ് അപകടനില തരണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.