ക്ഷേത്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ബിഹാർ: 4,000 ത്തിലധികം ക്ഷേത്രങ്ങൾക്ക് നോട്ടീസ്
text_fieldsപട്ന: സംസ്ഥാനത്ത് ക്ഷേത്ര രജിസ്ട്രേഷൻ നിർബന്ധമാക്കി ബിഹാർ. രജിസ്റ്റർ ചെയ്യാത്ത 4000ൽ അധികം ക്ഷേത്രങ്ങളും മഠങ്ങളും ട്രസ്റ്റുകളും ബിഹാർ സ്റ്റേറ്റ് ബോർഡ് ഓഫ് റിലിജ്യസ് ട്രസ്റ്റിൽ (ബി.എസ്.ബി.ആർ.ടി ) രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. 38 ജില്ലകളിലെയും അധികൃതർ മൂന്ന് മാസത്തിനുള്ളിൽ രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് ബിഹാർ നിയമ മന്ത്രി ഷമീം അഹമ്മദ് പറഞ്ഞു.
സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലെയും മഠങ്ങളിലെയും പൂജാരിമാർ ഭൂമി കൈമാറ്റം ചെയ്യുകയും വിൽക്കുകയും ചെയ്തതിൽ വൻതോതിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.1950ലെ ബിഹാർ ഹിന്ദു റിലിജ്യസ് ട്രസ്റ്റ് ആക്‌ട് അനുസരിച്ച് ബി.എസ്.ബി.ആർ.ടിയിൽ രജിസ്റ്റർ ചെയ്തിരിക്കണം.
എന്നാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രജിസ്റ്റർ ചെയ്യാത്ത 4000 പൊതു ക്ഷേത്രങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.