Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യാ...

ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റയിലിട്ടു; ബിഹാറിൽ യുവാവ് സുഹൃത്തിനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
shot dead
cancel

പട്ന: ഭാര്യാ സഹോദരിയുമായി വഴിവിട്ട ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറിൽ സുഹൃത്തിനെ യുവാവ് വെടിവെച്ചു കൊന്നു. ബിഹാർ മുൻഗർ സ്വദേശി വിപുലാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാമിൽ ഭാര്യാ സഹോദരിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സംഭവം. പ്രതി സാജൻ കുമാറിനെയും നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കൾ വിളിച്ചതിന്‍റെ അടിസ്ഥാനത്തിൽ മദ്യപാന സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതാണ് വിപുൽ. മദ്യലഹരിയിലായിരുന്ന സാജൻ മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.

ശങ്കർ പാസ്വാൻ, വിക്കി കുമാർ, മുഹമ്മദ് സാജിദ്, പവൻ മണ്ഡൽ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. തന്റെ ഭാര്യാ സഹോദരിയുമായുള്ള ബന്ധത്തിൽ വിപുലിനോട് സാജന് ശത്രുത ഉണ്ടായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ പലതവണ ഇയാൾ ആവശ്യപ്പെട്ടെങ്കിലും വിപുൽ തയാറായില്ല. ഇതോടെയാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. സാജൻ വിപുലിന്റെ ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBihar NewsIndia News
News Summary - Bihar man kills friend after finding his photo with sister-in-law on Instagram-arrested
Next Story