30 വർഷംകൊണ്ട് മൂന്ന് കിലോമീറ്റർ കനാൽ നിർമിച്ച കർഷകന് ട്രാക്ടർ സമ്മാനിച്ച് മഹീന്ദ്ര
text_fieldsഗയ (ബിഹാർ): കാർഷിക ജലേസചനത്തിനായി മലമുകളിൽ നിന്ന് മഴവെള്ളം ഗ്രാമത്തിലെത്തിക്കാൻ ഒറ്റക്ക് 30 വർഷം കൊണ്ട് മൂന്ന് കിലോമീറ്റർ കനാൽ നിർമിച്ച കർഷകന് ട്രാക്ടർ സമ്മാനം. ബിഹാറിലെ ഗയ ജില്ലയിൽ നിന്നുള്ള ലോങ്കി ഭുയാൻ എന്ന കർഷകന് ആനന്ദ് മഹീന്ദ്രയാണ് ട്രാക്ടർ സമ്മാനമായി നൽകിയത്. ലോങ്കി ഭുയാെൻറ മൂന്ന് പതിറ്റാണ്ടുകാലത്തെ അധ്വാനം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
ലോങ്കി ഭുയാെൻറ പ്രവൃത്തിയെ കുറിച്ചുള്ള ട്വീറ്റ് ആനന്ദ് മഹീന്ദ്ര കാണാനിടയാവുകയും അദ്ദേഹത്തിന് ട്രാക്ടർ സമ്മാനിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്ന് പറയുകയും ചെയ്തതായി പ്രദേശത്തെ മഹീന്ദ്ര ഡീലർ സിദ്ധിനാഥ് വിശ്വകർമ പറഞ്ഞു. ലോങ്കി ഭുയാന് ട്രാക്ടർ സമ്മാനമായി നൽകണമെന്ന് നിർദേശിച്ചുകൊണ്ടുള്ള മെയിൽ തങ്ങളുടെ ഓഫിസിൽ ലഭിച്ചു. ഇൗ നിമിഷത്തിെൻറ ഭാഗമാവാൻ സാധിച്ച താൻ ഭാഗ്യവാനാണ്. ലോങ്കി ഭുയാനെ പോലുള്ള ആളുകൾ ജീവിക്കുന്ന ഗയയിലെ നാട്ടുകാരനായതിൽ താൻ അഭിമാനിക്കുന്നുവെന്നും സിദ്ധിനാഥ് വിശ്വകർമ കൂട്ടിച്ചേർത്തു.
താൻ ഇന്ന് വളെര സന്തോഷവാനാണെന്നും ഇതുപോലൊരു ട്രാക്ടർ ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും ലോങ്കി ഭുയാൻ വ്യക്തമാക്കി.
ഗയ ജില്ലാ ആസ്ഥാനത്തു നിന്ന് 80 കിലോമീറ്റർ അകലെ ലത്വ പ്രദേശത്തെ കോത്തിലാവയാണ് ലോങ്കി ഭുയാെൻറ ഗ്രാമം. മലകളും കാടുകളും നിറഞ്ഞ ഈ പ്രദേശം മാവോവാദികളുടെ സങ്കേതമാണ്. കൃഷിയും കന്നുകാലി വളർത്തലുമാണ് കോത്തിലാവയിെല ഗ്രാമീണരുടെ ജീവിതമാർഗം. സമീപത്തെ കാട്ടിൽ കാലികളെ മേയ്ക്കാനായി പോകാറുള്ള ലോങ്കി, കാലികൾ മേയുമ്പോൾ കനാൽ നിർമാണത്തിൽ മുഴുകാറായിരുന്നു പതിവ്. ഗ്രാമീണരിൽ പലരും ജീവിതമാർഗം തേടി നഗരങ്ങളിലേക്ക് ചേക്കേറിയപ്പോഴും ലോങ്കി ഗ്രാമത്തിൽ തുടർന്ന് കനാൽ നിർമാണം മുമ്പോട്ടു കൊണ്ടുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.