തോട്ടത്തിലെത്തിയ കുട്ടികളെ ഓടിക്കാൻ വെടിയുതിർത്ത് മന്ത്രിപുത്രൻ; ആറുപേർക്ക് പരിക്ക്
text_fieldsപട്ന: ബിഹാറിൽ തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാനായി മന്ത്രിപുത്രൻ വെടിയുതിർത്തതായി ആരോപണം. ബി.ജെ.പി നേതാവും ടൂറിസം മന്ത്രിയുമായ നാരായൺ സാഹിന്റെ മകൻ ബബ്ലു കുമന്റാണ് കുട്ടികളെ ഓടിക്കാനായി ആകാശത്തേക്ക് വെടിവെച്ചത്. സംഭവത്തിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റിരുന്നു.
ഇതിന് പിന്നാലെ മന്ത്രിപുത്രനെ ഗ്രാമീണർ മർദിക്കുകയും വെടിയുതിർത്തതെന്നു പറയപ്പെടുന്ന തോക്കും തട്ടിയെടുക്കുകയും ചെയ്തുവെന്ന രീതിയിലുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സർക്കാർ വാഹനത്തിൽ വന്ന ഇയാളെ ഗ്രാമവാസികൾ ഓടിക്കുന്നത് കാണാമായിരുന്നു. മന്ത്രിയുടെ പേരെഴുതിയ വാഹനത്തിന്റെ നെയിം പ്ലേറ്റ് നാട്ടുകാർ തകർത്തതോടെ കുമാർ ഓടി രക്ഷപ്പെട്ടു.
തോട്ടത്തിലെ കയ്യേറ്റത്തെക്കുറിച്ച് അറിഞ്ഞെത്തിയ മകനെ ചിലർ ആക്രമിക്കുകയും ലൈസൻസുള്ള തോക്ക് തട്ടിയെടുക്കുകയും ചെയ്തുവെന്ന് മന്ത്രി സാഹ് പറഞ്ഞു.
പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വെടിയുതിർത്ത തോക്ക് പോലീസ് പിടിച്ചെടുത്തു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സൂപ്രണ്ട് ഉപേന്ദ്ര വർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.