പശുഇറച്ചി കഴിച്ചുവെന്ന് ആരോപണം; ബിഹാറിൽ മുസ്ലിംകൾക്ക് മർദനം
text_fieldsപട്ന: പശുഇറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മുസ്ലിംകൾക്ക് നേരെ മർദനം. വെസ്റ്റ് ചംബാരൻ ജില്ലയിലെ ദുമരയിലാണ് സംഭവം.മുഹമ്മദ് ശഹാബുദീൻ എന്നയാളെയാണ് പശുവിനെ കൊന്ന് ഇറച്ചി ഭക്ഷിച്ചുവെന്ന് ആരോപിച്ച് അമ്പതോളം വരുന്ന ആൾകുട്ടം മർദിച്ചത്. ഇയാളുടെ അയൽവാസികളെയും സംഘം മർദിച്ചു.
വിശ്വഹിന്ദ് പരിഷത്തിെൻറ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. ഭാരത് മാതാ കീ ജയ് എന്ന് അലറി വിളിച്ച്കൊണ്ട് ശഹാബുദീെൻറ വീട്ടിലെത്തിയ സംഘം ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മർദനം ആരംഭിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസിന് നേരെയും കല്ലേറുണ്ടായി.
ശഹാബുദീന് പുറമേ നാല് പേർക്ക് കൂടി മർദനത്തിൽ പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്. മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. എന്നാൽ മർദനം സംബന്ധിച്ച പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.