സുശാന്തിെൻറ ആത്മഹത്യയും െഎശ്വര്യയുടെ പിണക്കവും വിഷയമാക്കി എൻ.ഡി.എ ബിഹാർ തെരഞ്ഞെടുപ്പിന്
text_fieldsന്യൂഡല്‍ഹി: ഭരണവിരുദ്ധവികാരം മറികടന്ന് ബിഹാര്‍ നിലനിര്‍ത്താന്‍ നടന് സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ കേസും ലാലുവിെൻറ മരുമകള്‍ ഐശ്വര്യ റായി ഭര്‍തൃവീട് വിട്ടിറങ്ങിയതും എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി. ബിഹാറിയായ സുശാന്തിെൻറ ഫോട്ടോ വെച്ച് ബി.ജെ.പി പോസ്റ്ററുകള്‍ ഇറക്കിയപ്പോള്‍ ജനതാദള്‍-യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ സുശാന്തിെൻറ മരണത്തോടൊപ്പം ലാലുവിെൻറ കുടുംബം മരുമകളെ ഇറക്കിവിട്ട വിഷയംകൂടി തെരഞ്ഞെടുപ്പ് വിഷയമാക്കി.
എന്‍.ഡി.എ ഭരിക്കുന്ന ബിഹാറും എന്‍.ഡി.എയുമായി തെറ്റിപ്പിരിഞ്ഞ് യു.പി.എയിലെ കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി സുശാന്ത് സിങ് രാജ്പുത്തിെൻറ ആത്മഹത്യ മാറിയിരിക്കുകയാണ്.
സുശാന്ത് കേസിൽ വില്ലനായി മയക്കുമരുന്ന് മാത്രം
മുംബൈ: സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ കേസിലെ ആരോപണങ്ങൾക്ക് തെളിവുകൾ കണ്ടെത്താൻ കഴിയാതെ ഏജൻസികൾ. ആരോപണവിധേയരായ നടി റിയ ചക്രബർത്തിക്കും സഹോദരൻ ശൗവികിനുമെതിരെ മയക്കുമരുന്ന് റാക്കറ്റ് ബന്ധമാണ് ഇതുവരെ കണ്ടെത്താനായത്.
സുശാന്തിേൻറത് ആത്മഹത്യയാണോ, ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന് സി.ബി.െഎയും സുശാന്തിെൻറ 15 കോടി രൂപ വഴിമാറ്റിയെന്ന ആരോപണം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) മയക്കുമരുന്ന് കേസ് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുമാണ് (എൻ.സി.ബി) അന്വേഷിക്കുന്നത്.
സുശാന്തിേൻറത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് സി.ബി.െഎ സംഘം. എന്നാൽ, സുശാന്തിെൻറ ആന്തരികാവയവങ്ങളുടെ പരിശോധനഫലത്തിനായി കാത്തുനിൽക്കുകയാണ്. ആന്തരികാവയവങ്ങൾ ഡൽഹി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ ഫോറൻസിക് വിദഗ്ധർ ശേഖരിച്ചു. 10 ദിവസത്തിനുശേഷം റിപ്പോർട്ട് നൽകും. സുശാന്തിെൻറ മരണം രണ്ടു തവണ പുനഃസൃഷ്ടിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. 15 കോടി രൂപ റിയ വകമാറ്റിയെന്ന ആരോപണത്തിൽ ഇ.ഡിക്കും തെളിവുകൾ കണ്ടെത്താനായില്ല. റിയയും ശൗവികും മയക്കുമരുന്ന് റാക്കറ്റുകളിൽനിന്ന് മയക്കുമരുന്ന് വാങ്ങിയതായി എൻ.സി.ബിയോട് സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.