കോട്ടയിൽ നിന്ന് മകളെ കൊണ്ടുവരാൻ ബി.ജെ.പി എം.എൽ.എക്ക് പാസ്; ബിഹാറിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsപാട്ന: രാജസ്ഥാനിലെ കോട്ടയിൽ നിന്നും മകളെ തിരിച്ചുകൊണ്ടുവരുന്നതിന് ബി.ജെ.പി എം.എൽ.എക്ക് യാത്രാ അനുമതി നൽക ിയ സിവിൽ സർവീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. നിയവിരുദ്ധമായി യാത്രാനുമതി നൽകിയതിന് നവാഡ ജില്ലയിലെ സദർ സ ബ് ഡിവിഷനൽ ഓഫീസർ അനു കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
കോട്ടയിലെ മെഡിക്കൽ പരിശീലന കേന്ദ്രത്തിൽ നിന്നും 1 7കാരിയായ മകളെ തിരിച്ചെത്തിക്കാൻ ഹിസുവ മണ്ഡലത്തിലെ എം.എൽ.എയായ അനിൽ സിങ്ങിനാണ് പാസ് അനുവദിച്ചത്. ഏപ്രിൽ 15 ന് കോട്ടയിലേക്ക് യാത്ര ചെയ്യാനും പിറ്റേദിവസം തിരിച്ച് മടങ്ങാനുമായിരുന്നു അനുമതി.
ദേശീയ ലോക്ക്ഡൗണിനിടെ അന്തർ സംസ്ഥാന യാത്രക്ക് സൗകര്യമൊരുക്കുന്ന പാസ് നൽകിയതിൽ കുമാർ അനു കുമാർ കുറ്റക്കാരനാണെന്ന് സംസ്ഥാന പൊതുവകുപ്പ് നൽകിയ അറിയിപ്പിൽ പറയുന്നു. ലോക്ക്ഡൗൺ കാലയളവിൽ അസാധാരണമായ സാഹചര്യങ്ങളിലല്ലാതെ അന്തർ സംസ്ഥാന യാത്രക്കുള്ള പാസ് നൽകരുതെന്നാണ് ചട്ടം. ചട്ടലംഘനം നടത്തിയ എസ്.ഡി.ഒക്കെതിരെ അച്ചടക്കനടപടിയും ശിപാർശ ചെയ്തിട്ടുണ്ട്.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് എൻജിനീയറിങ് -മെഡിക്കൽ പരിശീലന കേന്ദ്രങ്ങൾക്കു പേരുകേട്ട കോട്ടയിൽ കുടുങ്ങിയത്. ഹോസ്റ്റലുകൾ പൂട്ടിയതോടെ നിരവധി സംസ്ഥാനങ്ങൾ വിദ്യാർഥികളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ബിഹാറിൽ നിന്നുള്ള വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കാത്തതിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.