റിയയും കുടുംബവും കടന്നുകളഞ്ഞെന്ന്; അന്വേഷണം ഊര്‍ജിതമാക്കി ബിഹാര്‍ പൊലീസും
text_fieldsമുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായ ബന്ധപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രബര്ത്തിക്കായി അന്വേഷണം ഊര്‍ജിതമാക്കി ബിഹാര്‍ പൊലീസ്. റിയ മുന്നോട്ടു വരണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ബിഹാര്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു.
നടന്റെ മരണത്തില്‍ മുംബൈ പൊലീസിന്റെ അന്വേഷണം നടക്കവെയാണ് പിതാവ് പരാതിയുമായി രംഗത്തെത്തിയത്. സുശാന്തിന്റെ പിതാവ് നല്കിയ പരാതിയിലാണ് ബിഹാര്‍ പൊലീസ് കേസ് അന്വേഷിക്കുന്നത്. ബിഹാര്‍ പൊലീസിലെ നാലു ഉദ്യോഗസ്ഥര്‍ ജൂലൈ 27 മുതല്‍ മുംബൈയിലുണ്ട്. നിരവധി പേരുടെ മൊഴി ബിഹാര്‍ പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, റിയ മൂന്ന് ദിവസം മുമ്പ് രാത്രി കുടുംബത്തോടൊപ്പം താമസസ്ഥലത്തുനിന്നും കടന്നുകളഞ്ഞതായി റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ട് ചെയ്തു. റിയ താമസിച്ചിരുന്ന കെട്ടിടത്തിന്റെ സൂപ്രവൈസര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതായി ചാനല്‍ പറയുന്നു. വലിയ പെട്ടികളുമായി കാറില്‍ നടിയും സഹോദരനും മറ്റും കുടുംബാംഗങ്ങളും സ്ഥലംവിട്ടത്രെ.
സത്യം വിജയിക്കും എന്ന് പറഞ്ഞ് അടുത്തിടെ റിയ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും അതിയായ വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നു. അഭിഭാഷകരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല -വീഡിയോയില്‍ റിയ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.