ബിഹാർ തെരഞ്ഞെടുപ്പ്: ആദ്യഘട്ടം വിധിയെഴുതുന്നത് 2.41 കോടി വോട്ടർമാർ
text_fieldsപാറ്റ്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങിൽ ഒരുണിക്കൂറിനകം 5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കുകൾ. 2.14 കോടി വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. ചിലയിടങ്ങളിൽ കനത്ത പോളിങ് നടക്കുന്നുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പാണെന്ന പ്രത്യേകതയുമുണ്ട്. പോളിങ് ബൂത്തുകളില്‍ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടിക്രമങ്ങള്‍. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് രേഖപ്പെടുത്തിയത്.
16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 1066 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ 42 ആർ.ജെ.ഡി, 35 ജെ.ഡി.യു, 29 ബി.ജെ.പി, 21 കോൺഗ്രസ്, എട്ട് ഇടതുപാർടികൾ എന്നിങ്ങനെയാണ് കണക്ക്.
സീറ്റ് ധാരണ പ്രകാരം 243 അംഗ നിയമസഭയിൽ എൻ.ഡി.എ മുന്നണിയിൽ 115 ജെ.ഡി.യു, 110 ബി.ജെ.പി, 11 വികാശീൽ ഇൻസാൻ പാർടി, 7 ഹിന്ദുസ്ഥാനി അവാമി മോർച്ച എന്നിങ്ങനെ മത്സരിക്കും.
മഹാഗദ് ബന്ധൻ മുന്നണിയിൽ ആർ.ജെ.ഡി 144, കോൺഗ്രസ് 70 സീറ്റ്, മത്സരിക്കുന്നതിനാണ് ധാരണയെത്തിയത്. മഹാസഖ്യത്തിന്‍റെ ഭാഗമായി ഇടതുപാർട്ടികൾ 29 മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടും. സി.പി.ഐ (എം.എൽ) 19 , സി.പി.ഐ ആറ്, സി.പി.എം നാല് എന്നിങ്ങനെയാണ് ഇടത് കക്ഷികളുടെ സീറ്റുകൾ.
നവംബർ 3, നവംബർ 7 തിയ്യതികളിൽ രണ്ടുംമൂന്നും ഘട്ട വോട്ടെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.