ബലാത്സംഗകേസിലെ പ്രതികൾക്ക് സീറ്റില്ലെന്ന് ആർ.ജെ.ഡി; പകരം ഭാര്യമാർ മത്സരിക്കും
text_fieldsപാട്ന: ബിഹാറിൽ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ലാലു പ്രസാദ് യാദവിെൻറ ആർ.ജെ.ഡി. ബലാത്സംഗ കേസുകളിൽ പ്രതികളായ രണ്ട് എം.എൽ.എമാർക്ക് സീറ്റ് നിഷേധിച്ച് പകരം ആ സീറ്റുകൾ അവരുടെ ഭാര്യമാർക്ക് നൽകിയതാണ് ആർ.ജെ.ഡി സ്ഥാനാർഥി പട്ടികയുടെ പ്രധാന പ്രത്യേകത. യു.പിയിലെ ഹാഥറസ് ബലാത്സംഗകേസിൽ പ്രതിപക്ഷം ബി.ജെ.പിക്കും യോഗി ആദിത്യനാഥ് സർക്കാറിനുമെതിരെ വിമർശനം ശക്തമാക്കുന്നതിനിടെയാണ് സമാനകേസുകളിൽ ഉൾപ്പെട്ടവർക്ക് സീറ്റ് നിഷേധിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിലിൽ കഴിയുന്ന ആർ.ജെ.ഡി നേതാവ് രാജ് ബല്ലാ യാദവിെൻറ സീറ്റ് ഭാര്യ വിദ ദേവിക്ക് നൽകി. നവാദ സീറ്റിലാവും വിദ ദേവി മത്സരിക്കുക. സമാന കേസിൽ ഉൾപ്പെട്ട അരുൺ യാദവിെൻറ സീറ്റ് ഭാര്യ കിരൺ ദേവിക്ക് നൽകി.
നിലവിൽ പുറത്തുവിട്ട സ്ഥാനാർഥി പട്ടിക അന്തിമമല്ലന്ന് ആർ.ജെ.ഡി അറിയിച്ചിട്ടുണ്ട്. സീറ്റുകളുടെ വീതംവെപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസുമായും ഇടത് പാർട്ടികളുമായും കൂടുതൽ ചർച്ചകളുണ്ടാവുമെന്നും ആർ.ജെ.ഡി നേതൃത്വം അറിയിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ച ബിഹാറിൽ 15 സീറ്റുകൾ ചോദിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യം ആർ.ജെ.ഡി അംഗീകരിക്കാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.