ഇംഗ്ലീഷ് തർജമയും വ്യാകരണവും അറിയാത്ത ഹെഡ്മാസ്റ്റർ, മറുപടിയില്ലാത്ത അധ്യാപകർ; സ്കൂളുകളുടെ നിലവാരം തുറന്നുകാട്ടി വീഡിയോ
text_fieldsപട്ന: ബിഹാറിലെ സർക്കാർ സ്കൂളുകളുടെ നിലവാരം തുറന്നുകാട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സബ് ഡിവിഷണൽ ഓഫീസർ ഒരു സർക്കാർ സ്കൂളിൽ അപ്രതീക്ഷിതമായി എത്തുകയും ക്ലാസ് മുറികളും അധ്യാപകരെയും കാണുകയും ചെയ്യുകയായിരുന്നു. ഈ പരിശോധനയിലാണ് അധ്യാപകരുടെയും പ്രധാനാധ്യാപകന്‍റെയും നിലവാരം വ്യക്തമായത്.
മോത്തിഹാരി ജില്ലയിലെ പക്തിദയാൽ ബ്ലോക്ക് ഏരിയയിലെ സ്കൂളിലാണ് സംഭവം. സബ് ഡിവിഷണൽ ഓഫീസർ (എസ്.ഡി.ഒ.) രവീന്ദ്ര കുമാർ ഈ ഭാഗത്തെ സ്കൂളുകളിൽ അപ്രതീക്ഷിത സന്ദർശനത്തിന് എത്തുകയായിരുന്നു. നേരെ ക്ലാസ് മുറിയിൽ കയറി ക്ലാസെടുത്ത് കൊണ്ടിരുന്ന അധ്യാപകനോട് ചില കാര്യങ്ങൾ ചോദിച്ചു. അന്തരീക്ഷ സ്ഥിതിയും (climate) കാലാവസ്ഥയും (weather) തമ്മിലുള്ള വ്യത്യാസം എന്തെന്നായിരുന്നു അധ്യാപകനോട് ചോദ്യം. മറുപടി പറയാനാകതെ അധ്യാപകൻ കുഴങ്ങി. ഇതോടെ എസ്.ഡി.ഒ. പ്രധാനാധ്യാപകന്‍റെ മുറിയിലേക്ക് പോയി.
शर्मनाक | कैमरे पर हेडमास्टर नहीं कर पाए मैं स्कूल जाता हूं का अंग्रेजी अनुवाद, SDO ने ली क्लास#ViralVideo #NitishKumar pic.twitter.com/4lpVmY0Z6n
— Bihar Tak (@BiharTakChannel) July 10, 2022
സാധാരണ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പോലും പ്രധാനാധ്യാപകന് മറുപടി പറയാനായില്ല. ഒരു വരി ഹിന്ദി വക്യം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റാൻ പോലും പ്രധാനാധ്യാപകന് സാധിച്ചില്ല. ഇംഗ്ലീഷ് ഗ്രാമറിലെ ചോദ്യങ്ങൾക്കും തഥൈവ.
ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ഗൗരവപരമായ ചർച്ചകൾ ഉയർത്തുകയാണ് നെറ്റിസൺസ്. ബിഹാറിലെ വിദ്യാഭ്യാസ മേഖലയുടെ അവസ്ഥയെക്കുറിച്ച് എല്ലാവരും പരിതപിക്കുന്നു. ശ്രദ്ധക്ഷണിക്കാനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പലരും വീഡിയോക്കൊപ്പം ടാഗ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.