മസ്തിഷ്കജ്വരം: ബിഹാറിൽ സീനിയർ ഡോക്ടർക്ക് സസ്പെൻഷൻ
text_fieldsപട്ന: ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രീകൃഷ്ണ മെഡിക്കൽ കോളജിലെ സീനിയർ ഡോ ക്ടറെ സസ്പെൻഡ് ചെയ്തു. ചികിൽസാ പിഴവ് ആരോപിച്ചാണ് സീനിയർ ഡോക്ടറായ ഭീംസെൻ കുമാറിനെ സസ്പെൻഡ് ചെയ്തത്.
അതേസമയം, പട്ന മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധനെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിലേക്ക് നിയോഗിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികൾ മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഏകദേശം 150 കുട്ടികൾ ബിഹാറിൽ ഇതു വരെ മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നതാണ് കുട്ടികളുടെ മരണത്തിനിടയാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ലിച്ചി പഴവും മസ്തിഷ്കജ്വരത്തിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.