വെളിയിട വിസർജനം നടത്തുന്നവരുടെ ചിത്രങ്ങൾ പകർത്തണമെന്ന ഉത്തരവിനെതിരെ അധ്യാപകർ
text_fieldsഔറംഗബാദ്: വെളിയിട വിസർജനം നടത്തുന്നവരുടെ ചിത്രങ്ങൾ പകർത്തണമെന്ന ഉത്തരവിനെതിരെ പ്രതിഷേധവുമായി അധ്യാപകർ. വെളിയിട വിസർജനം നിർമാർജനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ബ്ളോക്ക് ഡെവലപ്മെൻറ് ഓഫീസർ (ബി.ഡി.ഒ) അധ്യാപകരോട് ചിത്രങ്ങൾ പകർത്താൻ നിർദ്ദേശം നൽകിയത്.
ഔറംഗാബാദ് ജില്ലയിലെ പവായ് പഞ്ചായത്തിനെ വെളിയിട വിസർജന വിമുക്ത പഞ്ചായത്തായി 2017 ഡിസംബർ 31ഒാടെ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. നവംബർ 18 മുതൽ ആരംഭിച്ച ക്യാമ്പയിനിൽ 61 പ്രൈമറി- മിഡിൽ സ്കൂൾ അധ്യാപകരും പ്രവർത്തിച്ചിരുന്നു. മുസഫർപൂരിൽ കുഡ്നി ബ്ലോക്ക് അധികൃതർ 144 അധ്യാപകരെയാണ് പദ്ധതിക്കായി നിയമിച്ചത്.
ഗ്രാമീണർക്കിടയിൽ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്ന് അധ്യാപകർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. ഇത് കൂടാതെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ഏഴ് വരെയും വൈകുന്നേരം അഞ്ച് മണി മുതൽ ആറ് മണി സമയങ്ങളിൽ ഗ്രാമത്തിൽ വെളിയിട വിസർജനം നടത്തുന്നവരുടെ ഫോട്ടോയെടുക്കാനുള്ള ഉത്തരവാണ് അധ്യാപകരെ ചൊടിപ്പിച്ചത്.
വെളിയിട വിസർജനത്തിനെതിരായ പ്രചാരണത്തെ പിന്തുണക്കുന്നതായും എന്നാൽ അധികൃതരുടെ ചില നിർദ്ദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടാണെന്നും അധ്യാപക സംഘടനകൾ വ്യക്തമാക്കി. അധ്യാപകരെ അപകീർത്തിപ്പെടുത്തുന്നതും മാന്യത ഇല്ലാതാക്കുകയും ചെയ്യുന്നതാണ് നിർദേശങ്ങളെന്ന് അവർ കുറ്റപ്പെടുത്തി. ഇത്തരത്തിൽ സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ ചിത്രമെടുക്കുകയാണെങ്കിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ പറഞ്ഞു. എന്നാൽ ഇങ്ങനെ ഫോട്ടോയെടുക്കുന്നതിന് അധ്യാപകരുടെ മേൽ സമ്മർദമില്ലെന്നാണ് അധികൃതരുടെ നിലപാട്.
ഗ്രാമങ്ങളിൽ രാവിലെയും വൈകുന്നേരവും സന്ദർശനം നടത്താൻ ആവശ്യപ്പെടുന്ന ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാർ മാധമിക് ശിക്ഷക് സംഘം (ബി.എസ്.എസ്.എസ്) ജനറൽ സെക്രട്ടറിയും മുൻ എം.പിയുമായ ശത്രുഘ്നൻ പ്രസാദ് സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.