Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി പ്രവർത്തക​െൻറ...

ബി.ജെ.പി പ്രവർത്തക​െൻറ കൊലപാതകം; കാരണം സ്ഥലതർക്കമെന്ന്​ സുശീൽ കുമാർ മോദി

text_fields
bookmark_border
ബി.ജെ.പി പ്രവർത്തക​െൻറ കൊലപാതകം; കാരണം സ്ഥലതർക്കമെന്ന്​ സുശീൽ കുമാർ മോദി
cancel

പട്​ന: ബിഹാറിലെ ദർഭംഗ ജില്ലയിൽ ബി.ജെ.പി പ്രവർത്തക​​​െൻറ കൊലപാതകത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ചത്വരത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ടതില്ല രാംചന്ദ്ര യാദവി​​​െൻറ കൊലപാതകത്തിലേക്ക്​ നയിച്ചത്​. കേവലം സ്ഥലതർക്കം മാത്രമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ സുശീൽ കുമാർ മോദി പറഞ്ഞു. 

50ഒാളം വരുന്ന ആർ.ജെ.ഡി പ്രവർത്തകരാണ്​​ രാംചന്ദ്ര യാദവിനെ ആക്രമിച്ചത്​. ഹോക്കി സ്​റ്റിക്കുകളും വാളുകളും കൊണ്ടായിരുന്നു ആക്രമണം. നഗരത്തിലെ ചത്വരത്തി​ന്​ പ്രധാനമന്ത്രി ന​േ​ര​ന്ദ്രമോദിയുടെ പേരിട്ടതാണ്​ ത​​​െൻറ അച്​ഛനെ കൊല്ലാൻ കാരണമായതെന്ന്​ രാംചന്ദ്രയുടെ മകൻ തേജ്​ നാരായണൻ ആരോപിച്ചിരുന്നു. എന്നാൽ, ഇൗ ആരോപണങ്ങളെ നിഷേധിച്ചാണ്​ ഉപമുഖ്യന്ത്രി രംഗത്തെത്തിയത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharmalayalam newsDarbhanga MurderBJP
News Summary - Bihar's Darbhanga Beheading A Case Of Land Dispute, Says BJP's Sushil Modi-india news
Next Story