ബിഹാറിൽ എൻ.ഡി.എയുടെ ഏക മുസ്‍ലിം എം.പി ആർ.ജെ.ഡിയിൽ
text_fieldsപട്ന: ബിഹാറിലെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മുസ്‍ലിമായ എൽ.ജെ.പി എം.പി മെഹബൂബ് അലി കൈസർ ആർ.ജെ.ഡിയിൽ ചേർന്നു. മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് എൽ.ജെ.പി പിളർത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം നിന്ന കൈസറിന് സീറ്റ് നൽകാൻ ചിരാഗ് പസ്വാൻ തയാറായില്ല. ഇതേതുടർന്നാണ് പാർട്ടി മാറിയത്. തേജസ്വി യാദവിന്റെ സാന്നിധ്യത്തിലാണ് ആർ.ജെ.ഡിയിൽ ചേർന്നത്. 23 മണ്ഡലങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ആർ.ജെ.ഡി കൈസറിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമോ എന്ന് വ്യക്തമല്ല.
കൈസർ 2013 വരെ കോൺഗ്രസ് സംസ്ഥാന ഘടകം പ്രസിഡന്റായിരുന്നു. 2014ൽ എൽ.ജെ.പിയിൽ ചേർന്ന അദ്ദേഹം ഖഗാരിയ സീറ്റിൽ ജയിച്ചു. അഞ്ച് വർഷത്തിനുശേഷം അത് നിലനിർത്തി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മകൻ യൂസഫ് സലാഹുദ്ദീന് സ്ഥാനാർഥിത്വം നിഷേധിച്ചതോടെയാണ് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനുമായുള്ള ബന്ധം വഷളായത്. സലാഹുദ്ദീൻ സിമ്രി ഭക്തിയാർപൂർ സീറ്റിൽ ആർ.ജെ.ഡി സ്ഥാനാർഥിയായി ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.