Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിക്കാനീർ-ഗുവാഹത്തി...

ബിക്കാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
ബിക്കാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്
cancel

കൊ​ൽ​ക്ക​ത്ത /ന്യൂ​ഡ​ൽ​ഹി/​ഗു​വാ​ഹ​തി: പ​ശ്ചി​മ ബം​ഗാ​ളി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു മ​ര​ണം. 45ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ബി​ക്കാ​നീ​ർ - ഗു​വാ​ഹ​തി എ​ക്സ്പ്ര​സി​ന്‍റെ 12 ബോ​ഗി​ക​ളാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​​ അ​ഞ്ചു മ​ണി​യോ​ടെ ജ​ൽ​പാ​യ്ഗു​ഡി ജി​ല്ല​യി​ൽ ദ​മോ​ഹാ​നി​ക്കും ന്യൂ ​മ​യ്നാ​ഗു​ഡി​ക്കു​മി​ട​യി​ൽ പാ​ളം തെ​റ്റി​യ​ത്. വ​ട​ക്ക് കി​ഴ​ക്ക​ൻ ഫ്രോ​ണ്ടി​യ​ർ (എ​ൻ.​എ​ഫ്.​ആ​ർ) റെ​യി​ൽ​വേ ഡി​വി​ഷ​നു കീ​ഴി​ലെ ആ​ലി​പു​ർ​ദ്വാ​ർ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​സ്ഥ​ലം. മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി. ര​ണ്ട് പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ന്യൂ ​മ​യ്നാ​ഗു​ഡി, ജ​ൽ​പാ​യ്ഗു​ഡി ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ട്രെ​യി​നി​ന്‍റെ ഒ​ന്നി​ലേ​റെ കോ​ച്ചു​ക​ൾ പാ​ള​ത്തി​ൽ മ​റി​ഞ്ഞു കി​ട​ക്കു​ന്ന​തി​ന്‍റെ​യും സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന്‍റെ​യും വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ചി​ല ബോ​ഗി​ക​ൾ ഒ​ന്നി​നു മീ​തെ ഒ​ന്നാ​യാ​ണ് കി​ട​ക്കു​ന്ന​ത്. പെ​ട്ടെ​ന്ന് വ​ൻ കു​ലു​ക്ക​മു​ണ്ടാ​യി ബോ​ഗി​ക​ൾ മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ക്ഷ​പ്പെ​ട്ട യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പാ​ള​ത്തി​ലെ വി​ള്ള​ലാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബോ​ഗി​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന നി​ര​വ​ധി പേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ത്തി​ച്ചു. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​ക​ദേ​ശം സ​മാ​പി​ച്ച​താ​യി ജ​ൽ​പാ​യ്ഗു​ഡി ജി​ല്ല മ​ജി​സ്ട്രേ​ട്ട്​ മൗ​മി​ത ഗോ​ത​റ ബ​സു അ​റി​യി​ച്ചു. പ്ര​ധാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ട​മെ​ന്നും അ​തി​നാ​ൽ ഗു​വാ​ഹ​തി​യി​ലേ​ക്കു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ റെ​യി​ൽ​വേ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ല​ക്ഷം രൂ‌​പ​യും സാ​ധാ​ര​ണ പ​രി​ക്കു​ള്ള​വ​ർ​ക്ക് 25,000 രൂ​പ​യും സ​ഹാ​യ​മാ​യി ല​ഭി​ക്കും. അ​പ​ക​ട​ത്തെ​പ്പ​റ്റി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​നും റെ​യി​ൽ​വേ ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accident
News Summary - Bikaner-Guwahati Express gets derailed in Bengal, casualty feared
Next Story