കോവിഡ് വാക്സിൻ നാളെ മുതൽ വീട്ടിലെത്തും; രാജ്യത്ത് ആദ്യമായി പദ്ധതിക്ക് തുടക്കമിട്ട് ഒരു നഗരം
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതി നാളെ തുടക്കമാകും.വീട്ടിൽ വാക്സിനെത്തിക്കുന്ന പദ്ധതിക്ക് രാജ്യത്ത് ആദ്യമായി തുടക്കമാകുന്നത് രാജസ്ഥാനിലെ ബിക്കാനീറിലാണ്. തിങ്കളാഴ്ച മുതൽ 45 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാൻ ആശുപ്രതികളിലേക്കോ വാക്സിൻ കേന്ദ്രങ്ങളിലേക്കോ പോകേണ്ടി വരില്ല.
ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാൻ സർക്കാർ ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്.വാട്സ് ആപ്പ് നമ്പർ വഴി വാക്സിൻ വേണ്ടവർ അവരുടെ പേരും വിലാസവും നൽകണം.ഹെൽപ്പ്ലൈൻ നമ്പറിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കുറഞ്ഞത് 10 പേരെങ്കിലും ഉള്ളപ്പോൾ മാത്രമേ വീട്ടിൽ വാക്സിൻ ലഭ്യമാകുന്ന സേവനം ലഭ്യമാകു.
കഴിഞ്ഞ ദിവസം മൊബൈൽ വാക്സിനേഷൻ വാഹനങ്ങൾ ബിക്കാനീർ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയിരുന്നു. ഐഡൻറിറ്റി പ്രൂഫ് ഹാജരാക്കിയാൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇത്തരത്തിൽ മൂന്ന് വാഹനങ്ങളാണ് ബിക്കാനീറിൽ മാത്രം സർവീസ് നടത്തുന്നത്.രാജസ്ഥാൻ ഇതുവരെ 33.15 ലക്ഷത്തിലധികം ആളുകൾക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.