ബിൽക്കീസ് ബാനു കേസ്: ഹരജിയിൽ വാദം കേൾക്കൽ നീട്ടി
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ടവരെ ജയിൽമോചിതരാക്കിയതിനെതിരായ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി നീട്ടി. ബിൽക്കീസ് ബാനുവിന്റെ ഹരജിയിൽ ചൊവ്വാഴ്ച വാദം കേൾക്കേണ്ടിയിരുന്ന ബെഞ്ചിലെ ജഡ്ജിമാരെ അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക് നിയോഗിച്ചതിനാലാണിത്.
ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരെയാണ്, ദയാവധവുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്ന ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിലേക്ക് നിയോഗിച്ചത്. ബിൽക്കീസിന്റെ ഹരജിയിലെ വാദം കേൾക്കാൻ പുതിയ തീയതി സുപ്രീംകോടതി രജിസ്ട്രി പിന്നീട് തീരുമാനിക്കും.
11 പേർക്ക് ശിക്ഷയിളവു നൽകിയതിനെതിരെ 2022 നവംബറിലാണ് ബിൽക്കീസ് ബാനു ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.