നഷ്ടപരിഹാരത്തുകയിൽ നിന്ന് ബിൽകീസിെൻറ സഹായനിധി
text_fieldsന്യൂഡൽഹി: കൺമുന്നിൽ തല ഭിത്തിയിലടിച്ചു കൊന്ന മൂന്നു വയസ്സുകാരി കുഞ്ഞുമോളുടെ മയ ്യിത്തും ഖബറിടവും കാണാനാകാത്ത വ്യഥ അവളുടെ പേരിൽ സഹായനിധിയുണ്ടാക്കി തീർക്കുമെന് ന് ഗുജറാത്ത് വംശഹത്യയുടെ ഇര ബിൽകീസ് ബാനു. സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത് തുകയായ 50 ലക്ഷം രൂപയിൽ നിന്ന് ഒരു വിഹിതം എടുത്താണ് തന്നെ പോലുള്ള സ്ത്രീകളുടെ നീതിക് കായുള്ള പോരാട്ടത്തിനായി മകൾ സാഹിലയുടെ പേരിലുള്ള സഹായ നിധിക്കായി നീക്കിവെക്കുന്നതെന്ന് ബിൽകീസ് ബാനു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തെൻറ കണ്ണുകളിൽനിന്ന് ആ കാപാലികരുടെ ക്രൂരതയും മോളുടെ രോദനവും ഇപ്പോഴും മായുന്നില്ലെന്ന് ഭർത്താവ് യഅ്ഖൂബിനും നാലു വയസ്സുകാരി മകൾക്കുമൊപ്പമിരുന്ന് ബിൽകീസ് ബാനു പറഞ്ഞു. മകളുടെ മയ്യിത്ത് കിട്ടിയില്ലെന്നു മാത്രമല്ല, അടക്കം ചെയ്തുവോ എന്ന് പോലുമറിഞ്ഞില്ല. മകളുടെ ഖബറിടമെങ്കിലും ഒന്ന് കണ്ടുകിട്ടാനായി ഏറെ ഭാഗങ്ങളിൽ അലഞ്ഞു. ആ ഖബറിടമൊന്ന് കണ്ടിരുന്നുവെങ്കിൽ അവൾ അവിടെയുണ്ടെന്ന് എനിക്കുറപ്പിക്കാമായിരുന്നു. ഖബറിൽ പോലും അടക്കാത്ത മോളുടെ ആത്മാവിനായി അല്ലാഹുവിനോട് പ്രാർഥിക്കുകയല്ലാതെ ഞാനെന്തു ചെയ്യാനാണ്. എെൻറ മോളെ എനിക്ക് സ്വർഗത്തിൽ കാണിച്ചുതരണേ എന്നാണ് അല്ലാഹുവിനോട് ദിവസവും പ്രാർഥിക്കുന്നത്. ആ മോളുടെ പുണ്യത്തിനുവേണ്ടി കൂടിയാണ് സർക്കാർ തരുന്ന നഷ്ടപരിഹാരം എന്നെ പോലെ തകർന്നുപോയ അമ്മമാർക്കായി മാറ്റിവെക്കുന്നത്. ഇത്രയും പറഞ്ഞപ്പോഴേക്കും ബിൽകീസിെൻറ വാക്കുകൾ മുറിഞ്ഞു. കേട്ടവർ പലരും കണ്ണു തുടക്കുന്നതിനിടയിൽ തനിക്കു വേണ്ടി നിയമേപാരാട്ടം നടത്തിയ അഡ്വ. ശോഭാ ഗുപ്തയെ പോലെ, തന്നെ പോലുള്ള സ്ത്രീകളെ സഹായിക്കാൻ മൂത്ത മകളെ അഭിഭാഷകയാക്കുമെന്നും ബിൽകീസ് പറഞ്ഞു.
കൺമുന്നിൽ നിലവിളിച്ച് മരിച്ച ഉറ്റവരുടെയും ഉടയവരുടെയും മൃതദേഹങ്ങൾക്കിടയിലാണ് അവരെന്നോട് ഇൗ ക്രൂരത ചെയ്തത്. കുടുംബത്തിലെ ഏഴുപേരെയും കൊന്ന ശേഷം പതിനഞ്ചോളം പേർ കൂട്ടമാനഭംഗത്തിനിരയാക്കിയപ്പോൾ അബോധാവസ്ഥയിലായത് കണ്ട്, മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ചുപോയതു കൊണ്ടാണ് പരമോന്നത കോടതിയിൽ നിന്ന് 18 വർഷത്തിനു ശേഷമെങ്കിലും നീതി നേടിയെടുത്ത് നിങ്ങൾക്ക് മുന്നിലിരിക്കാൻ കഴിഞ്ഞത്. 18 വർഷത്തിനു ശേഷമെങ്കിലും നീതി ലഭിച്ചുവെന്ന് പറയാൻ എനിക്കായി.18 വർഷത്തിന് ശേഷമെങ്കിലും ബിൽകീസ് എന്ന വനിതക്ക് താൻ ഇൗ രാജ്യത്തിെൻറ ഭാഗമാണെന്നും നീതി ലഭിക്കുമെന്ന് തെളിയിക്കാനായതുമാണ് ഇൗ നിയമപോരാട്ടത്തിെൻറ ഫലമെന്ന് അവരുടെ അഭിഭാഷക േശാഭാ ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.