Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഭ ബഹളമയം;...

സഭ ബഹളമയം; ചർച്ചയില്ലാതെ ധനബിൽ

text_fields
bookmark_border
സഭ ബഹളമയം; ചർച്ചയില്ലാതെ ധനബിൽ
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മ​െൻറി​​െൻറ ര​ണ്ടാം​ഘ​ട്ട ബ​ജ​റ്റ്​ സ​മ്മേ​ള​നം തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും സ്​​തം​ഭി​ച്ചു. സ​മ്മേ​ള​നം തു​ട​ങ്ങി​യ ശേ​ഷം ഒ​രു ദി​വ​സം പോ​ലും ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു നീ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തു മ​റ​യാ​ക്കി ധ​ന​ബി​ൽ ച​ർ​ച്ച കൂ​ടാ​തെ ഗി​ല്ല​റ്റി​ൻ ചെ​യ്യാ​നാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. 
പൊ​തു​മേ​ഖ​ല ബാ​ങ്ക്​ വാ​യ്​​പ​ത​ട്ടി​പ്പു വി​ഷ​യ​ത്തി​നു പു​റ​മെ ആ​​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ത​മി​ഴ്​​നാ​ട്, പ​ശ്ചി​മ  ബം​ഗാ​ൾ തു​ട​ങ്ങി വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള എം.​പി​മാ​ർ വെ​വ്വേ​റെ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി ന​ടു​ത്ത​ള സ​മ​ര​ത്തി​ലാ​ണ്. പ്ര​തി​പ​ക്ഷ ബ​ഹ​ളം ഒ​ഴി​വാ​ക്കാ​ൻ ച​ർ​ച്ച​ക്കു വി​ളി​ക്കു​ക പ​തി​വാ​ണ്. പ​ക്ഷേ, സ​ഭാ​ന്ത​രീ​ക്ഷം ശാ​ന്ത​മാ​ക്കാ​ൻ സ​ർ​ക്കാ​റാ​ക​െ​ട്ട, താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്നി​ല്ല.

ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യാ​മെ​ന്ന നി​ല​പാ​ട്​ സ​ർ​ക്കാ​റി​നു​ണ്ട്. എ​ന്നാ​ൽ, ആ​ന്ധ്ര​ക്ക്​ പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന ടി.​ഡി.​പി​യു​ടെ​യും മ​റ്റും ആ​വ​ശ്യ​ത്തോ​ട് പു​റം​തി​രി​ഞ്ഞാ​ണ്​ സ​ർ​ക്കാ​റി​​െൻറ നി​ൽ​പ്. ര​ണ്ടു കേ​ന്ദ്ര​മ​ന്ത്രി​മാ​രെ പി​ൻ​വ​ലി​ക്കു​ന്ന​തി​ന്​ ടി.​ഡി.​പി​യെ പ്രേ​രി​പ്പി​ച്ച​തും അ​താ​ണ്. അ​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ൽ ച​ർ​ച്ച​ക്ക്​ സാ​ഹ​ച​ര്യ​മൊ​ന്നും ഇ​പ്പോ​ഴി​ല്ല.
ബ​ജ​റ്റ്​ പ്ര​കാ​ര​മു​ള്ള ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക​ൾ സ​ർ​ക്കാ​റി​നെ​തി​രാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ന്ന സ​ന്ദ​ർ​ഭ​മാ​ണ്.

ഇ​തി​നു പു​റ​മെ, ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പു പ്ര​ശ്​​ന​ത്തി​ലും യു​ക്​​തി​സ​ഹ​മാ​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ വി​മ​ർ​ശ​നം. പ്ര​തി​പ​ക്ഷ ബ​ഹ​ളം ചൂ​ണ്ടി​ക്കാ​ട്ടി ച​ർ​ച്ച കൂ​ടാ​തെ ധ​ന​ബി​ൽ പാ​സാ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ 19ന​കം ഇ​രു​സ​ഭ​ക​ളി​ലും പാ​സാ​ക്കി​യേ മ​തി​യാ​വൂ. ഇൗ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക്​ ബു​ധ​നാ​ഴ്​​ച​യോ​ടെ സ​ർ​ക്കാ​ർ ക​ട​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.
പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ വാ​യ്​​പ​യെ​ടു​ത്തു മു​ങ്ങു​ന്ന പി​ടി​കി​ട്ടാ ത​ട്ടി​പ്പു​കാ​രു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​നു​ള്ള ബി​ൽ ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​ലെ വി​വി​ധ വ്യ​വ​സ്​​ഥ​ക​ൾ​ക്കെ​തി​രെ ബി.​ജെ.​ഡി അം​ഗം ഭ​ർ​തൃ​ഹ​രി മെ​ഹ്​​താ​ബ്​ രം​ഗ​ത്തു വ​ന്നു. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ടാ​തെ സ്വ​ത്ത്​ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്​ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്ന്​ അ​ദ്ദേ​ഹം വാ​ദി​ച്ചു. പൗ​ര​​െൻറ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണ്​ ബി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ ബി​ല്ലി​​െൻറ ച​ർ​ച്ച​വേ​ള​യി​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ബി​ൽ അ​വ​ത​രി​പ്പി​ച്ച ധ​ന​സ​ഹ​മ​ന്ത്രി ശി​വ​പ്ര​താ​പ്​ ശു​ക്ല അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhaBillChit Funds Act
News Summary - Bill to amend Chit Funds Act introduced in Lok Sabha- India news
Next Story