പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിംകള ല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന നിയമം ലോക്സഭ പാസാക്കി. പ്രതിപക്ഷ പാ ർട്ടികളുടെ കടുത്ത എതിർപ്പിനിടെയാണ് ബിൽ ലോക്സഭ കടന്നത്. വടക്ക്-കിഴക്കൻ സംസ് ഥാനങ്ങളിലെ ബി.ജെ.പി സഖ്യകക്ഷികളും കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പാർട്ടികളു ം ബില്ലിനെ ശക്തമായി എതിർത്തു.
1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പൗരത്വ (ഭേദഗതി)ബിൽ 2019 ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സഭയിൽ അവതരിപ്പിച്ചത്. അയൽരാജ്യങ്ങളിൽനിന്ന് പീഡനം മൂലം പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അഭയം നൽകുകയാണ് നിയമത്തിെൻറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
2014 ഡിസംബർ 31ന് മുമ്പ് രാജ്യത്തുള്ളവരാണ് നിയമത്തിെൻറ പരിധിയിൽവരുക. 12 വർഷം എന്നതിനു പകരം ആറു വർഷം ഒരു രേഖകളുമില്ലാതെ താമസിച്ചവരെയും നിയമപരിധിയിൽ ഉൾപ്പെടുത്തും. ഇവർക്ക് പോകാൻ ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്നും ജവഹർലാൽ നെഹ്റു ഇൗ നയത്തെ മുമ്പ് പിന്തുണച്ചിരുന്നുവെന്നും സിങ് പറഞ്ഞു.
തിങ്കളാഴ്ച അസമിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത് ഇൗ വിഷയത്തെച്ചൊല്ലി ഭരണകക്ഷിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. വിവാദ ബില്ലുമായി മുന്നോട്ടുപോകുമെന്ന് എൻ.ഡി.എ സർക്കാർ വ്യക്തമാക്കിയതു മുതൽ അസമിൽ പ്രതിഷേധം ശക്തമാണ്. ശിവസേന, ജെ.ഡി.യു സഖ്യകക്ഷികളും ബില്ലിനെ സഭയിൽ എതിർത്തു. മിസോറം, മേഘാലയ സർക്കാറുകൾ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം, അസമിലെ ആറ് സമുദായങ്ങൾക്ക് പട്ടികവർഗ പദവി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി രാജ്നാഥ് സിങ് പറഞ്ഞു. ബില്ലിനെതിരെ ഏറ്റവുമധികം പ്രതിഷേധം നടക്കുന്ന അസമിനുള്ള സമാശ്വാസ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ജില്ലാ അധികൃതരുടെ കർശന പരിശോധനകൾക്കുശേഷമേ പൗരത്വം അനുവദിക്കൂയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിരവധി സംസ്ഥാനങ്ങൾ ബില്ലിന് എതിരായതിനാൽ ഇത് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെെട്ടങ്കിലും സർക്കാർ വഴങ്ങാതിരുന്നതിനെ തുടർന്ന് പാർട്ടി അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് ഇൗ ബില്ലെന്നും വോട്ട്ബാങ്ക് രാഷ്ട്രീയത്തിെൻറ ഏറ്റവും വികൃത മുഖമാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി (െഎ.യു.എം.എൽ), ജയപ്രകാശ് നാരായൺ യാദവ് (ആർ.ജെ.ഡി), അസദുദ്ദീൻ ഉവൈസി (എ.െഎ.എം.െഎ.എം), ഭർതൃഹരി മെഹ്താബ് (ബി.ജെ.ഡി), ബദറുദ്ദീൻ അജ്മൽ (എ.െഎ.യു.ഡി.എഫ്) എന്നിവരും ബില്ലിനെ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.