ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ട്രാൻസ്ജെൻഡറുകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള ബിൽ ലോക്സഭയിൽ അവതരിപ് പിച്ചു. സാമൂഹിക നീതി-ശാക്തീകരണ മന്ത്രി താവാർ ചന്ദ് ഗഹ്ലോട്ടാണ് ബില്ല് കൊണ്ടുവന്നത്. ട്രാൻസ്ജെൻഡറുകളുടെ വ്യക്തിത്വവും അവകാശവും നിർവചിക്കുകയും അവർക്കെതിരെയുള്ള വിവേചനം തടയുകയും ചെയ്യുക എന്ന് ലക്ഷ്യമിട്ടാണ് ബില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ബിൽ അവതരണത്തെ കോൺഗ്രസ് എം.പി ശശി തരൂർ എതിർക്കാൻ ശ്രമിച്ചുവെങ്കിലും കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചതോടെ അേദ്ദഹത്തിന് സംസാരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കോൺഗ്രസ് എം.പിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. പുതിയ ഭേദഗതികളൊന്നും വരുത്താതെ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ട്രാൻസ്ജെൻഡറുകൾ ഭിക്ഷാടനം നടത്തുന്നത് കുറ്റകരമാക്കുന്ന വകുപ്പ് ബില്ലിൽനിന്ന് നേരത്തെ നീക്കം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.