Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗത്തിന്​...

ബലാത്സംഗത്തിന്​ വധശിക്ഷ; ബിൽ ലോക്​സഭയിൽ

text_fields
bookmark_border
ബലാത്സംഗത്തിന്​ വധശിക്ഷ; ബിൽ ലോക്​സഭയിൽ
cancel

ന്യൂഡൽഹി: 12 വയസ്സിൽ താ​െഴയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്​ത കേസിൽ പ്രതികൾക്ക്​ വധശിക്ഷ നൽകുന്നതടക്കം കർക്കശ വ്യവസ്​ഥകൾ ഉൾക്കൊള്ളുന്ന ക്രിമിനൽ നിയമ ഭേദഗതി ബിൽ സർക്കാർ ലോക്​സഭയിൽ അവതരിപ്പിച്ചു. ഏപ്രിലിൽ ഇറക്കിയ ഒാർഡിനൻസിനു പകരമുള്ളതാണ്​ ഇൗ ബിൽ.

ജമ്മു-കശ്​മീരിലെ കഠ്​വയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്​തുകൊന്ന സംഭവം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നായിരുന്നു അന്ന്​ ഒാർഡിനൻസ്​ കൊണ്ടുവന്നത്​. കൊച്ചുകുട്ടികളോട്​ കൊടുംക്രൂരത കാണിക്കുന്നവർക്ക്​ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനാണ്​ നിയമനിർമാണത്തിലൂടെ ശ്രമിക്കുന്നതെന്ന്​ ബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വിശദീകരിച്ചു.

ബലാത്സംഗക്കേസുകളിൽ കഠിന തടവ്​ ഏഴു വർഷത്തിൽനിന്ന്​ ജീവപര്യന്തം വരെയാക്കാനും നിയമഭേദഗതി വ്യവസ്​ഥ ചെയ്യുന്നു. 16 വയസ്സിൽ താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളിൽ പ്രതിക്ക്​ 10 വർഷത്തെ തടവുശിക്ഷ എന്നത്​ 20 വർഷമോ ജീവപര്യന്തമോ ആയി വർധിക്കും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhaBillrape convictstrict punishment
News Summary - Bill providing for stringent punishment in rape cases in LS
Next Story