പട്ടികവിഭാഗ പീഡന നിരോധന നിയമം: ഭേദഗതി ബിൽ ലോക്സഭ പാസാക്കി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ദുർബലപ്പെടുത്തിയ പട്ടികവിഭാഗ പീഡന നിരോധന നിയമ വ്യവസ്ഥകൾ പഴയപടി പുനഃസ്ഥാപിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ഇൗ മാസം ഒൻപതിനു നടത്തുമെന്ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് പിൻവലിക്കുന്നതായി ഇതുവരെ ദലിത് സംഘടനകൾ പ്രഖ്യാപിക്കാത്ത സാഹചര്യം കൂടി മുൻനിർത്തിയാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബിൽ അടിയന്തരമായി സർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചത്. പട്ടിക വിഭാഗ പീഢന നിരോധന നിയമപ്രകാരം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് കേസെടുക്കാൻ തക്ക പരാതിയാണോ കിട്ടിയിരിക്കുന്നതെന്ന് ഡി.വൈ.എസ്.പി തലത്തിൽ പ്രാഥമികാന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. അറസ്റ്റിനു മുമ്പ് ബന്ധപ്പെട്ട അധികൃതരുടെ അനുമതി നേടണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തുകയും അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമെന്നു തോന്നിയാൽ പ്രാഥമികാന്വേഷണം കൂടാതെ തന്നെ പ്രതിയെ അറസ്റ്റുചെയ്യുകയുമാവാം എന്ന വ്യവസ്ഥയാണ് പുതിയ ബിൽ വഴി സർക്കാർ പുനഃസ്ഥാപിക്കുന്നത്. അറസ്റ്റിനു മുമ്പ് മേലുദ്യോഗസ്ഥനിൽ നിന്ന് മുൻകൂർ അനുമതി തേടേണ്ടതില്ല. അത്തരം നടപടിക്രമങ്ങൾ കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസം വരുത്താനാണ് ഇടയാക്കുകയെന്ന് ബില്ലിൽ സർക്കാർ വിശദീകരിച്ചു. പ്രതിപക്ഷത്തിെൻറ പൂർണപിന്തുണയും ബില്ലിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.