ഇൻഷുറൻസിൽ കൂടുതൽ വിദേശ നിക്ഷേപത്തിന് പാർലമെൻറ് അംഗീകാരം
text_fieldsന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിൽ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 49ൽ നിന്ന് 74 ശതമാനമായി ഉയർത്താൻ അനുവദിക്കുന്ന നിയമഭേദഗതി ബിൽ പാർലമെൻറ് പാസാക്കി. കഴിഞ്ഞയാഴ്ച രാജ്യസഭ അംഗീകരിച്ച ബിൽ ശബ്ദ വോട്ടോടെയാണ് ലോക്സഭ പാസാക്കിയത്.
കൂടുതൽ ഫണ്ട് സമാഹരിച്ച് സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് അവസരം നൽകുന്നതാണ് ബില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു. പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്ക് സർക്കാർ ഫണ്ട് നൽകും. സ്വകാര്യ കമ്പനികൾ സ്വന്തംനിലക്ക് മൂലധനം സമാഹരിക്കണം.
ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി വിശദ കൂടിയാലോചന നടത്തി നൽകിയ ശിപാർശയിലാണ് എഫ്.ഡി.ഐ ഉയർത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തായിരുന്ന കാലത്ത് എഫ്.ഡി.ഐ ഉയർത്താൻ ബി.ജെ.പി എതിരായിരുന്നെന്ന് കോൺഗ്രസിലെ മനീഷ് തിവാരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.