‘ജാം’ സാമൂഹികവിപ്ലവത്തിന് വഴിയൊരുക്കും- അരുൺ ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ജൻധൻ യോജന, ആധാർ, മൊബൈൽ (ജാം- JAM: J - Jan Dhan, A - Aadhar, M - Mobile) എന്നിവ സാമൂഹിക വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് ധനമന്ത്രി അരുൺ െജയ്റ്റ്‍ലി. ജി.എസ്.ടി ഒറ്റവിപണി സൃഷ്ടിച്ചതുപോലെ ഇൗ മൂന്നുകാര്യങ്ങൾ എല്ലാ ഇന്ത്യക്കാരെയും െപാതുസാമ്പത്തിക, സാമൂഹിക, സാേങ്കതികതലത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ബില്യൺ -ഒരു ബില്യൺ-ഒരു ബില്യൺ -വിഷൻ’ പൂർത്തിയാകുന്നതോടെ ഒരു ബില്യൺ(100 കോടി) ആധാർ കാർഡുകളും ഒരു ബില്യൺ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണുകളുമായി ബന്ധിപ്പിക്കെപ്പടും. ഇതോെട എല്ലാ ഇന്ത്യക്കാരും സാമ്പത്തിക, സാേങ്കതിക െപാതുധാരയുടെ ഭാഗമാകും -പ്രധാനമന്ത്രി ജൻധൻ യോജനയുടെ മൂന്നാം വാർഷികത്തിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ െജയ്റ്റ്‍ലി പറഞ്ഞു.
‘ജാം’ സാധാരണക്കാർക്ക് സമൃദ്ധി കൊണ്ടുവരും. രാജ്യത്തിെൻറ സബ്സിഡിബാധ്യത കുറയുകയും ഭരണസംവിധാനങ്ങളിലെ ധനചോർച്ച തടയപ്പെടുകയും ചെയ്യുന്നതോടെ ദരിദ്രർക്ക് ജീവിതപ്രശ്നങ്ങൾ എളുപ്പം തരണം െചയ്യാനാകും. ‘ജാം’ എന്ന ആശയം ഒരർഥത്തിൽ സാമൂഹിക വിപ്ലവം തന്നെയാണെന്നും െജയ്റ്റ്‍ലി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.