Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസത്യപ്രതിജ്​ഞക്ക്​...

സത്യപ്രതിജ്​ഞക്ക്​ ബിംസ്​ടെക്​ രാജ്യ നേതാക്കൾ; പാകിസ്​താന്​ ക്ഷണമില്ല

text_fields
bookmark_border
modi-kerala
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്​ഞ ചെയ്യുന്ന ചടങ്ങിലേക ്ക്​ ഇക്കുറി പാകിസ്​താന്​ ക്ഷണമില്ല. പാകിസ്​താനെ ഒഴിവാക്കുന്നവിധമാണ്​ ക്ഷണിക്കേണ്ട അന്താരാഷ്​ട്ര കൂട്ടായ്​ മയെ തിരഞ്ഞെടുത്തത്​. ഇക്കുറി ബഹുതല സാ​േങ്കതിക, സാമ്പത്തിക സഹകരണത്തിനായുള്ള ‘ബിംസ്​ടെക്​’ രാജ്യ നേതാക്കൾക്കാ ണ്​ ക്ഷണം. 2014ൽ ക്ഷണിച്ചത്​ പാകിസ്​താൻ ഉൾപ്പെട്ട സാർക്​​ രാഷ്​ട്രത്തലവന്മാരെയാണ്​.

ബംഗ്ലാദേശ്​, ഭൂട്ടാൻ, മ്യാന്മർ, നേപ്പാൾ, ശ്രീലങ്ക, തായ്​ലൻഡ്​​ എന്നിവയാണ്​ ഇന്ത്യക്കൊപ്പം ബിംസ്​ടെക്കിൽ ഉള്ളത്​. ബംഗാൾ ഉൾ​ക്കടൽ തീരം പങ്കിടുന്ന രാജ്യങ്ങളാണ്​ ഇൗ കൂട്ടായ്​മയിൽ ഉൾപ്പെടുന്നത്​. ഷാങ്​ഹായ്​ സഹകരണ കൂട്ടായ്​മക്ക്​ അധ്യക്ഷത വഹിക്കുന്ന കിർഗിസ്​ റിപ്പബ്ലിക്​ പ്രസിഡൻറ്​, മൊറീഷ്യസ്​ പ്രധാനമന്ത്രി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്​. 2014ൽ സാർക്​​ അംഗരാജ്യമായ പാകിസ്​താനെ പ്രതിനിധാനം ചെയ്​ത്​​ അന്നത്തെ പ്രധാനമന്ത്രി നവാസ്​ ശരീഫ്​ ഡൽഹിയിൽ പ​െങ്കടുത്തിരുന്നു.

പുൽവാമ, ബാലാകോട്ട്​ സംഭവങ്ങൾക്കുശേഷം ഇന്ത്യ^പാക്​ ബന്ധം കലങ്ങിനിൽക്കുന്ന പശ്ചാത്തലത്തിലാണ്​ ക്ഷണിക്കേണ്ട രാജ്യങ്ങളുടെ പട്ടിക ഇൗ വിധം ക്രമീകരിച്ചത്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ ദേശസുരക്ഷയാണ്​ ബി.ജെ.പി പ്രധാന പ്രചാരണ വിഷയമാക്കി മാറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsBIMSTECBIMSTEC leadersmodi's swearing in
News Summary - BIMSTEC leaders to attend modi's swearing in -India news
Next Story