'ബിനീഷ് കോടിയേരി സമൂഹത്തിൽ നല്ല ബന്ധമുള്ള വ്യക്തി, പിതാവിന്‍റെ അർബുദം നാലാം സ്റ്റേജിൽ'; ജാമ്യാപേക്ഷ പുതിയ ബെഞ്ചിൽ വാദം ആരംഭിച്ചു
text_fieldsബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചിൽ വാദം ആരംഭിച്ചു. ബിനീഷിനുവേണ്ടി അഡ്വ. ഗുരുകൃഷ്ണകുമാർ ഹാജരായി. സമൂഹത്തിൽ നല്ല ബന്ധമുള്ള വ്യക്തിയാണ് ബിനീഷെന്നും പിതാവ് കോടിയേരി ബാലകൃഷ്ണെൻറ അർബുദം നാലാം സ്റ്റേജ് എത്തിയിരിക്കുകയാണെന്നും അഭിഭാഷകൻ ചൂണ്ടികാട്ടി. ബുധനാഴ്ച വൈകീട്ടാണ് ഹൈകോടതി ജസ്റ്റിസ് എം.ജി. ഉമ ജാമ്യാപേക്ഷ പരിഗണിച്ചത്.
ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച ഹൈകോടതിയുടെ പഴയ െബഞ്ചിൽ ഉന്നയിച്ച അതേ കാര്യങ്ങൾ തന്നെ പുതിയ ബെഞ്ചിൽ ബിനീഷിെൻറ അഭിഭാഷകൻ ആവർത്തിച്ചു. ആഗസ്റ്റ് 19ന് ബിനീഷിെൻറ അഭിഭാഷകെൻറ തുടർ വാദം നടക്കും. ഇതിനുശേഷമായിരിക്കും ഇ.ഡിയുടെ എതിർവാദം നടക്കുക. ജാമ്യാപേക്ഷ പഴയ െബഞ്ച് പരിഗണിക്കണമെന്നായിരുന്നു നേരത്തെ അഭിഭാഷകൻ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് പുതിയ ബെഞ്ച് തന്നെ പരിഗണിച്ചാൽ മതിയെന്ന് അറിയിക്കുകയായിരുന്നു.
നേരത്തെ ജാമ്യാപേക്ഷയിൽ വാദം കേട്ടിരുന്ന ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് ഹൈകോടതിയുടെ കലബുറഗി ബെഞ്ചിലേക്കു മാറിയതിനാലാണ് കേസ് പുതിയ ബെഞ്ചിന് വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതൽ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.