Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാം കോടിയേരി...

എല്ലാം കോടിയേരി പറഞ്ഞിട്ടുണ്ട്​; നിയമം നിയമത്തിൻെറ വഴിക്ക്​ പോക​ട്ടെ -യെച്ചൂരി

text_fields
bookmark_border
എല്ലാം കോടിയേരി പറഞ്ഞിട്ടുണ്ട്​; നിയമം നിയമത്തിൻെറ വഴിക്ക്​ പോക​ട്ടെ -യെച്ചൂരി
cancel

ന്യൂഡൽഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തിൽ നിയമം നിയമത്തിൻെറ വഴിക്ക്​ പോക​ട്ടെയെന്ന്​ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി.

'ഈ വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ല.പറയാനുള്ളതെല്ലാം കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിട്ടുണ്ട്​' -യെച്ചൂരി മാധ്യമങ്ങളോട്​ പറഞ്ഞു. ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിലാണ്​ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്​. കേസിൽ ബിനീഷിനെ വ്യാഴാഴ്ച രാവിലെ 11ന്​ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YechuryBineesh KodiyeriKodiyeribangaluru drug case
Next Story