Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിനീഷ് കോടിയേരിയുടെ...

ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി വീണ്ടും മാറ്റി

text_fields
bookmark_border
ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി വീണ്ടും മാറ്റി
cancel

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹരജി കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂൺ രണ്ടിലേക്കാണ് ബിനീഷിെൻറ ജാമ്യ ഹരജി മാറ്റിയിരിക്കുന്നത്. വിഡിയോ കോൺഫറൻസിങ്ങ് വഴി കർണാടക ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ രജിസ്​റ്റർ ചെയ്​ത മയക്കുമരുന്ന്​ കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ്​ അനൂപിന്​ ബിനീഷ്​ സാമ്പത്തിക സഹായം നൽകിയതായും ബിനീഷി​െൻറ അക്കൗണ്ടുകളിലെത്തിയ വൻ തുക ഇത്തരത്തിൽ ബിസിനസിൽനിന്ന്​ ലഭിച്ചതായുമാണ്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റി​െൻറ (ഇ.ഡി) വാദം. എന്നാൽ, ത​െൻറ അക്കൗണ്ടിലെത്തിയ പണം​ പച്ചക്കറി - മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന്​ ലഭിച്ചതാണെന്നാണ് ബിനീഷ് കഴിഞ്ഞാഴ്ച ജാമ്യഹരജിയിലെ വാദത്തിൽ വ്യക്തമാക്കിയത്.

പിതാവ്​ കോടിയേരി ബാലകൃഷ്​ണ​െൻറ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ്​ ജാമ്യാപേക്ഷയുമായി ബിനീഷ്​ ഹൈകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bineesh Kodiyerikarnataka high court
News Summary - Bineesh Kodiyeri's bail plea postponed again
Next Story