ബയോ ടോയ്ലറ്റ്: റെയിൽവേ 42 കോടിയുടെ ചാണകം വാങ്ങുന്നു
text_fieldsന്യൂഡല്‍ഹി: ട്രെയിനുകളിലെ ബയോ ടോയ്ലറ്റുകളുടെ പ്രവര്‍ത്തനത്തിൽ യാത്രക്കാർ അസന്തുഷ്ടി പ്രകടിപ്പിക്കുേമ്പാഴും പദ്ധതി എല്ലാ ട്രെയിനുകളിലും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.
ബയോ ടോയ്ലറ്റുകളുടെ പ്രവർത്തനം സുഗമമാക്കാൻ റെയില്‍വേ ഇൗ വർഷം 42 കോടി രൂപ ചെലവാക്കി 3350 ലോഡ് പശുചാണകം വാങ്ങും. മനുഷ്യ വിസർജ്യം സംസ്കരിക്കുന്ന ബാക്ടീരിയകളുണ്ടാകുന്ന ‘ഇനോക്കുലം’ ഉൽപാദിപ്പിക്കാനാണ് ചാണകം ഉപയോഗിക്കുക.
കഴിഞ്ഞവർഷം സ്ഥാപിച്ച 1,99,689 ബയോ ടോയ്ലറ്റുകളിൽ 25,000 എണ്ണം പ്രവർത്തനരഹിതമാണെന്ന് കംട്രോളർ-ഒാഡിറ്റർ ജനറൽ പാർലമെൻറിൽ വെച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016-17ൽ രണ്ടുലക്ഷം യാത്രക്കാരാണ് ബയോ ടോയ്ലറ്റുകൾക്കെതിരെ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ദുർഗന്ധം, പ്രവർത്തനക്ഷമമില്ലായ്മ, മാലിന്യടിന്നുകളുടെയും മഗ്ഗുകളുടെയും ദൗർലഭ്യം തുടങ്ങിയ പരാതികളായിരുന്നു കൂടുതലും. എന്നാൽ, യാത്രക്കാര്‍ ശരിയായരീതിയില്‍ ഉപയോഗിക്കാത്തതാണ് തകരാറിലാവാന്‍ കാരണമെന്നാണ് റെയില്‍വേയുെട വാദം.
നിലവിൽ 44.8 ശതമാനം ട്രെയിനുകളിൽ ബയോ ടോയ്ലറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എല്ലാ ട്രെയിനുകളിലും ഇവ സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് വൻതോതില്‍ ചാണകം ഇറക്കുന്നത്. നിലവിലെ ബയോ ടോയ്ലറ്റുകളുടെ പോരായ്മകൾ കണ്ടെത്തി ഗുണമേന്മയുള്ളവ സ്ഥാപിക്കുന്നതിന് പകരം സമാനഉൽപന്നം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാക്കുകയെന്ന് വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.