2019 മാർച്ചോടെ ജൈവ കക്കൂസ് സ്ഥാപിക്കാൻ റെയിൽവേ; ആശങ്ക ബാക്കി
text_fieldsന്യൂഡൽഹി: എല്ലാ തീവണ്ടികളിലും 2019 മാർച്ചോടെ ജൈവ-കക്കൂസുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. റെയിൽവേയുടെ കീഴിലുള്ള പണിശാലകളിൽ അറ്റകുറ്റപ്പണിക്കായി എത്തിക്കുന്ന എല്ലാ കോച്ചുകളിലും നിർബന്ധമായും ജൈവ കക്കൂസ് സ്ഥാപിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. നിലവിൽ സർവിസ് നടത്തുന്ന കോച്ചുകളിലും ഇത് സ്ഥാപിക്കാൻ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ആകെ കോച്ചുകളുടെ 55 ശതമാനം എണ്ണത്തിൽ മാത്രമാണ് ഇത് സ്ഥാപിക്കാൻ കഴിഞ്ഞത്. സ്വച്ഛ്ഭാരത് പദ്ധതിക്ക് കീഴിൽ ഇതിന് മുന്തിയ പരിഗണന നൽകുന്നതിെൻറ ഭാഗമായാണ് പദ്ധതി പൂർത്തീകരിക്കാൻ കേന്ദ്രസർക്കാർ കാലാവധി നിശ്ചയിച്ചത്. റെയിൽവേ സഹമന്ത്രി രാജൻ ഗോഹൈൻ ഇക്കാര്യം ലോക്സഭയിലും സ്ഥിരീകരിച്ചു.
റെയിൽവേയും പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡി.ആർ.ഡി.ഒയും സംയുക്തമായാണ് ഇത് വികസിപ്പിച്ചത്. കക്കൂസുകളുടെ അടിയിൽ സ്ഥാപിക്കുന്ന കണ്ടെയ്നറിൽ പ്രാണവായുവില്ലാതെ ജീവിക്കാൻ കഴിയുന്ന ബാക്ടീരിയയെ ഉപയോഗിച്ച് മനുഷ്യ വിസർജ്യത്തെ വെള്ളവും മീഥൈൻ വാതകവുമായി വിഘടിപ്പിക്കുക എന്ന തത്ത്വത്തിെൻറ അടിസ്ഥാനത്തിലാവും പ്രവർത്തിക്കുക. ക്ലോറിൻ ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന വെള്ളം റെയിൽവേ ട്രാക്കിൽ തന്നെ ഒഴുക്കും. എന്നാൽ, കഴിഞ്ഞ നാലുവർഷമായി റെയിൽവേ ഉപയോഗിക്കുന്ന ഇൗ ജൈവ കക്കൂസ് ഫലപ്രദമല്ലെന്നും സെപ്റ്റിക് ടാങ്കിൽനിന്ന് ഒരു വ്യത്യാസവും ഇല്ലെന്ന വിമർശനം ശാസ്ത്ര സാേങ്കതിക വിദഗ്ധർ തന്നെ ഉയർത്തുകയാണ്.
അണുവിമുക്തമാക്കിയെന്ന് പറഞ്ഞ് ട്രാക്കിലൊഴുക്കുന്ന വെള്ളം സെപ്റ്റിക് ടാങ്കിലേതിൽനിന്ന് ഒരു വ്യത്യാസവുമില്ലാത്തതാണെന്ന് മദ്രാസ് െഎ.െഎ.ടിയിലെ വിദഗ്ധർ രണ്ടുവർഷം നീണ്ട പഠനശേഷം ചൂണ്ടിക്കാട്ടുന്നു. കണ്ടെയ്നറിൽ ശേഖരിക്കുന്ന വിസർജ്യം ഒരു രാസമാറ്റത്തിനും വിധേയമാകുന്നില്ലെന്ന് പഠനത്തിൽ തെളിഞ്ഞിരുന്നു. 2017 ഒക്ടോബർ 26ന് 17 സോണുകളിലെയും ഉദ്യോഗസ്ഥരെ പെങ്കടുപ്പിച്ച് റെയിൽവേ ബോർഡ് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലും ഇതിെൻറ പ്രാവർത്തിക വിജയത്തെക്കുറിച്ച് ആശങ്കകൾ പങ്കുവെച്ചിരുന്നു. യാത്രക്കാർ ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റികൾ, കുപ്പികൾ, ച്യൂയിംഗം, നാപ്കിനുകൾ എന്നിവ കാരണം ഇൗ കക്കൂസുകൾ പ്രവർത്തനരഹിതമാവുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ജൈവ കക്കൂസ് വൃത്തിയാക്കാൻ അഞ്ചുലിറ്റർ വെള്ളം വേണമെന്നിരിക്കെ അതിെൻറ പ്രായോഗികതയിലും സംശയം ഉയർന്നു. കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്ത് ജയറാം രമേശ് പരിസ്ഥിതി വകുപ്പിെൻറ ചുമതല വഹിക്കവേയാണ് ജൈവ കക്കൂസ് സംവിധാനത്തിലേക്ക് മാറാൻ നടപടികൾ ഉൗർജിതമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.