സൈനിക ഹെലികോപ്ടർ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന
text_fieldsചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടതായി ദേശീയ മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അപകട സ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം. അപകട പശ്ചാത്തലത്തിൽ ഡൽഹിയിൽ കേന്ദ്രമന്ത്രിസഭ അടിയന്തരമായി യോഗം ചേരുന്നുണ്ട്.
തമിഴ്നാട്ട് ഊട്ടിയിലെ കൂനൂരിലാണ് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. അഞ്ചുപേർ മരിച്ചതായി ഊട്ടി പൊലീസ് സ്ഥിരീകരിച്ചു. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിപിൻ റാവത്തിന്‍റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ.
ബിബിൻ റാവത്തുംഭാര്യയും അടക്കം 14 പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി പ്രാഥമിക വിവരം. സുലൂർ സേനാ കേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.