പാകിസ്താന് കരസേന മേധാവിയുടെ മുന്നറിയിപ്പ്
text_fieldsന്യൂഡല്‍ഹി: ഭീകരവാദത്തിനുള്ള പിന്തുണ ഇസ്ലാമാബാദ് തുടരുകയാണെങ്കില്‍ സൈന്യത്തിന് മറ്റുചില നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് കരസേന മേധാവി വിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍നിന്ന് പാകിസ്താന് പിന്‍വാങ്ങണം. കശ്മീരിനെ രാജ്യത്തിെൻറ ഭാഗമാക്കി നിര്‍ത്താനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ ആര്‍ക്കും കശ്മീരിനെ വേർപ്പെടുത്താനാകില്ല. 1971െല യുദ്ധത്തില്‍ ബംഗ്ലാദേശ് സ്വതന്ത്രമായതിലുള്ള പകപോക്കാനായി ഇന്ത്യയോട് നിഴല്‍യുദ്ധം ചെയ്യാനാണ് പാകിസ്താന് ശ്രമിക്കുന്നത്. ബംഗ്ലാദേശ് നഷ്ടമായപ്പോൾ സമാനപ്രശ്നം കശ്മീരിലും സൃഷ്ടിക്കാന്‍ പാകിസ്താന് തീരുമാനമെടുത്തിരുന്നു. ഈ നിഴല്‍യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തെ കൂട്ടിക്കലര്‍ത്താനാണ് പാകിസ്താന് ശ്രമിക്കുന്നത്. ആര്‍ക്കും ഇന്ത്യയില്‍നിന്ന് കശ്മീരിനെ വേർപ്പെടുത്താന്‍ കഴിയില്ല. കാരണം, നിയമപരമായും ന്യായമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മു-കശ്മീര്‍ ജനറല്‍ റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.