ബിപിൻ റാവത്ത് കരസേന മേധാവിയായി ചുമതലയേറ്റു
text_fieldsന്യൂഡൽഹി: ലെഫ്റ്റൻറ് ജനറൽ ബിപിൻ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വർഷത്തെ സേവനത്തിന് ശേഷം ധൽബീർ സിങ് വിരമിച്ച ഒഴിവിലേക്കാണ് ബിപിൻ റാവത്തിെൻറ നിയമനം. പ്രവീൺ ബാക്ഷി, ബിരേന്ദ്രർ സിങ് എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ് സർക്കാർ ബിപിൻ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്. എയർ മാർഷൽ ബിരേന്ദ്രർ സിങ് ദനാ വ്യോമസേന തലവനായും ചുമതലയേറ്റെടുത്തു. അനൂപ് റേഹയുടെ പകരക്കാനായാണ് ബിരേന്ദ്രർ സിങ് വ്യോമസേന തലവനാകുന്നത്.
ശനിയാഴ്ച രാവിലെ നിലവിലെ കരസേന മേധാവി ധൽബീർ സിങും വ്യോമസേന തലവൻ അനുപ് റേഹയും ഡൽഹിയിലെ അമർ ജവാൻ ജ്യോതിയിലെത്തി സൈനികർക്ക് ആദരമർപ്പിച്ചിരുന്നു. ഇത്രയും കാലം തന്നെ പിന്തുണച്ച നരേന്ദ്ര മോദി സർക്കാരിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.